Connect with us
Malayali Express

Malayali Express

പി.എസ്.സി പരീക്ഷാ ഹാളില്‍ വാച്ചും ഫോണും വിലക്കും

KERALA

പി.എസ്.സി പരീക്ഷാ ഹാളില്‍ വാച്ചും ഫോണും വിലക്കും

Published

on

ചോദ്യപേപ്പര്‍ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ പരീക്ഷാനടത്തിപ്പില്‍ സമഗ്ര അഴിച്ചുപണിക്ക് പി.എസ്.സി തയ്യാറെടുക്കുന്നു. പരീക്ഷാഹാളില്‍ വാച്ച്, പേഴ്‌സ്, മൊബൈല്‍ ഫോണ്‍ എന്നിവ വിലക്കും. ഇവ ക്ലോക്ക് റൂമില്‍ നല്‍കണം. പരിഷ്‌കാരങ്ങളുടെ കരട് റിപ്പോര്‍ട്ട് തിങ്കളാഴ്ച്ച പി.എസ്.സി യോഗം ചര്‍ച്ച ചെയ്ത് അംഗീകരിക്കും.
ക്ലോക്ക് റൂം സെക്യൂരിറ്റിക്ക് 200 രൂപ പ്രതിഫലം പി.എസ്.സി നല്‍കും. ഇന്‍വിജിലേറ്റര്‍മാരും ക്ലാസ് റൂമില്‍ ഫോണ്‍ ഉപയോഗിക്കരുത്. ചീഫ് സൂപ്രണ്ട്, അഡീഷല്‍ ചീഫ് സൂപ്രണ്ട് എന്നിവര്‍ ഔദ്യോഗിക ആവശ്യത്തിന് മാത്രമേ പരീക്ഷാസമയത്ത് ഫോണ്‍ ഉപയോഗിക്കാവൂ.

….മറ്റ് നിര്‍ദ്ദേശങ്ങള്‍……..

തിരിച്ചറിയല്‍ രേഖ, അഡ്മിഷന്‍ ടിക്കറ്റ്, നീല / കറുത്ത ബാള്‍ പേന എന്നിവ മാത്രമേ അനുവദിക്കൂ.സംശയം തോന്നുന്ന ഉദ്യോഗാര്‍ഥികളെ പുരുഷ, വനിതാ ഉദ്യോഗസ്ഥര്‍ പരിശോധിക്കും15 മിനിട്ടിന് മുമ്പ് മാത്രമേ ഉദ്യോഗാര്‍ത്ഥികളെ ഹാളില്‍ പ്രവേശിപ്പിക്കൂ.രക്ഷിതാക്കളെ കോമ്പൗണ്ടില്‍ കടത്തില്ല.പരീക്ഷയുടെ പൂര്‍ണ ഉത്തരവാദിത്വം ചീഫ് സൂപ്രണ്ടിനായിരിക്കും.ക്ലാര്‍ക്കിനെ ചുമതല ഏല്‍പ്പിക്കരുത്.അദ്ധ്യാപകരെ ഇന്‍വിജിലേറ്റര്‍മാരായി നിയമിക്കും.ഇവര്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചിരിക്കണം.
പരീക്ഷ തുടങ്ങുന്നതിന് 10മിനിട്ട് മുമ്പേ ചോദ്യക്കവര്‍ പൊട്ടിക്കാവൂ.ചോദ്യപേപ്പര്‍ നല്‍കുന്നതിന് മുമ്പ് അണ്‍യൂസ്ഡ് ഒ.എം.ആര്‍ ഷീറ്റ് റദ്ദാക്കണം.ഇവ എണ്ണി തിട്ടപ്പെടുത്തി ചോദ്യപേപ്പര്‍ പാക്കറ്റില്‍ വച്ച് സീല്‍ ചെയ്യണം.ഇന്‍വിലേറ്റര്‍മാര്‍ ഉദ്യോഗാര്‍ത്ഥിയുടെ ഒപ്പും തിരിച്ചറിയല്‍ കാര്‍ഡും പരിശോധിച്ച് ആളെ ഉറപ്പുവരുത്തണം.ഇതിന് ശേഷമേ ഒ.എം.ആര്‍ ഷീറ്റ് നല്‍കാവൂ.പരീക്ഷാ ബെല്‍ അടിച്ചാലുടന്‍ പുറത്തെ റൂം അലോട്ട്മെന്റ് ലിസ്റ്റ് മാറ്റി ഗേറ്റ് അടയ്ക്കണം.പരീക്ഷാ സമയം കഴിയുന്നത് വരെ ഇന്‍വിലേറ്റര്‍മാര്‍ ഹാളില്‍ ഉണ്ടാകണം. ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന ക്രമക്കേടുകള്‍ക്ക് അസി. സൂപ്രണ്ടുമാരായ ഇന്‍വിലേറ്റര്‍മാരായിരിക്കും ഉത്തരവാദി.പരീക്ഷയ്ക്ക് മുമ്പ് ഇതിന്റെ സത്യപ്രസ്താവന ഇന്‍വിജിലേറ്റര്‍മാര്‍ ഒപ്പിട്ട് നല്‍കണം.

Continue Reading

Latest News