Connect with us
Malayali Express

Malayali Express

‘കമ്പിയില്ലേല്‍ കമ്പിയെണ്ണും’; ഇബ്രാഹിം കുഞ്ഞിനെ പരിഹസിച്ച് മന്ത്രി എം.എം മണി

KERALA

‘കമ്പിയില്ലേല്‍ കമ്പിയെണ്ണും’; ഇബ്രാഹിം കുഞ്ഞിനെ പരിഹസിച്ച് മന്ത്രി എം.എം മണി

Published

on

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ ആരോപണ വിധേയനായ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ ട്രോളി മന്ത്രി എം.എം മണി രംഗത്ത്. ‘ കമ്പിയില്ലേല്‍ കമ്പിയെണ്ണും’ എന്നായിരുന്നു മണി ഫേയ്സ്ബുക്കില്‍ കുറിച്ചത്. നേരത്തേ ഇബ്രാഹിം കുഞ്ഞിനെതിരെ പാലായിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വക ഒളിയമ്പുണ്ടായിരുന്നു. എത്ര ഉന്നതനായാലും അഴിമതി കാണിച്ചാല്‍ രക്ഷപ്പെടില്ലെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത് എല്‍ഡിഎഫിന്റെ പ്രഖ്യാപിത നിലപാടാണ്. അതാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇന്നൊരാളുടെ കഥ പുറത്തുവന്നിട്ടുണ്ട്. അയാള്‍ അനുഭവിക്കാന്‍ പോവുകയാണ്. മര്യാദയ്ക്കല്ലെങ്കില്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി മണിയുടെ ഫേസ് ബുക്ക് പോസ്റ്റ്.

Continue Reading

Latest News