Connect with us
Malayali Express

Malayali Express

ജയിലില്‍ കസേരയും തലയിണയും ഇല്ല, പുറംവേദന കൂടി: പരാതിയുമായി ചിദംബരം കോടതിയില്‍

INDIA

ജയിലില്‍ കസേരയും തലയിണയും ഇല്ല, പുറംവേദന കൂടി: പരാതിയുമായി ചിദംബരം കോടതിയില്‍

Published

on

ജയിലില്‍ നിന്ന് കസേരയും തലയിണയും മാറ്റിയതോടെ തനിക്ക് പുറംവേദന കൂടിയെന്ന പരാതിയുമായി മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരം കോടതിയില്‍. തിഹാര്‍ ജയിലില്‍ കസേരയും തലയിണയും പോലും നല്‍കുന്നില്ലെന്നും അതിനാല്‍ അദേഹത്തിന് പുറംവേദന കൂടിയെന്നുമാണ് ഡല്‍ഹി കോടതിയില്‍ ഇന്ന് ചിദംബരത്തിന്റെ അഭിഭാഷകന്‍ പറഞ്ഞത്.

ഐഎന്‍എക്സ് മീഡിയ കേസില്‍ ഈ മാസം അഞ്ചിനാണ് ചിദംബരം തിഹാര്‍ ജയിലിലായത്. 74 വയസുള്ള തനിക്ക് ആരോഗ്യ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ മുഖേന ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

താന്‍ ജയിലില്‍ എത്തിയപ്പോള്‍ മുറിക്കു പുറത്തായി കസേരകള്‍ ഉണ്ടായിരുന്നു, പകല്‍ സമയങ്ങളില്‍ ആ കസേരയില്‍ താന്‍ ഇരിക്കാറുണ്ടായിരുന്നു, അതിനാലാകണം ആ കസേര ഇപ്പോള്‍ മാറ്റിയിരിക്കുന്നു. അതിനാല്‍ ജയില്‍ വാര്‍ഡന്‍ പോലും ഇപ്പോള്‍ കസേര ഇല്ലാതെയാണ് ഇരിക്കുന്നത്. കുറച്ചു ദിവസങ്ങളായി തലയിണയും ലഭിക്കുന്നില്ല. ചിദംബരത്തിന്റെ അഭിഭാഷകരായ കപില്‍ സിബല്‍, അഭിഷേക് മനു സിങ്വി എന്നിവരാണ് ഇക്കാര്യം കോടതിയില്‍ പറഞ്ഞിരിക്കുന്നത്.

എന്നാല്‍ ഇത് ചെറിയൊരു പ്രശ്നം മാത്രമാണെന്നും, അത് പര്‍വതീകരിക്കേണ്ടഡ കാര്യമില്ലെന്നും കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. അതത്ര നല്ല കസേര ആയിരുന്നില്ല. മാത്രവുമല്ല തുടക്കം മുതല്‍ ചിദംബരത്തിന്റെ മുറിയില്‍ കസേരയില്ലായിരുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ മൂന്നു വരെ ചിദംബരത്തിന്റെ കസ്റ്റഡി നീട്ടിയ കോടതി അദേഹത്തിന്റെ ആവശ്യങ്ങളായ ആരോഗ്യ പരിശോധന, തലയിണ, കസേര എന്നിവ അനുവദിക്കാനും നിര്‍ദേശിച്ചു.

Continue Reading

Latest News