Connect with us
Malayali Express

Malayali Express

അനധികൃത ക്വാറി: നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

KERALA

അനധികൃത ക്വാറി: നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Published

on

കൊച്ചി : തൃശൂര്‍, പാലക്കാട് ജില്ലകളിലെ അനധികൃത ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് തൃശൂരിലെ മലയാളവേദി സംഘടനയുടെ പ്രസിഡന്‍റ് ജോര്‍ജ്ജ് വട്ടുകുളം നല്‍കിയ ഹര്‍ജിയില്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വനം – വന്യജീവി സങ്കേതങ്ങളുടെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ ക്വാറികള്‍ പാടില്ലെന്ന് കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം ഉണ്ടെങ്കിലും തൃശൂര്‍ ജില്ലയിലെ വന്യജീവി സങ്കേതങ്ങളോടു ചേര്‍ന്ന് നിരവധി ക്വാറികള്‍ നിലവിലുണ്ടെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. അനധികൃത ക്വാറികള്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

Latest News