Friday, April 26, 2024
HomeIndiaപദ്മജയുടെ ബിജെപി പ്രവേശനം ദൗര്‍ഭാഗ്യകരം: കെ. മുരളീധരന്‍

പദ്മജയുടെ ബിജെപി പ്രവേശനം ദൗര്‍ഭാഗ്യകരം: കെ. മുരളീധരന്‍

ടകര: പദ്മജയുടെ ബിജെപി പ്രവേശനം ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവും സഹോദരനുമായ കെ. മുരളീധരന്‍. പദ്മജയെ വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അവര്‍ പാര്‍ട്ടിയെ ചതിച്ചെന്നും മുരളീധരന്‍ പറഞ്ഞു.

പദ്മജ പോയത് കൊണ്ട് ബിജെപിയ്ക്ക് കേരളത്തില്‍ ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും ഇത്തവണയും ഒരു സീറ്റിലും അവര്‍ ജയിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

പദ്മജ പോയതുകൊണ്ട് ബിജെപിയ്ക്ക് കാല്‍ക്കാശിന് ഗുണം ചെയ്യില്ലെന്നും പറഞ്ഞു. കോണ്‍ഗ്രസില്‍ അവഗണനയെന്ന പദ്മജയുടെ വാദം കെ. മുരളീധരന്‍ തള്ളി. പദ്മജയ്ക്ക് എന്നും കോണ്‍ഗ്രസ് നല്‍കിയത് മികച്ച പരിഗണന ആണെന്നും മുമ്ബ് അവര്‍ക്ക് മത്സരിക്കാന്‍ നല്‍കിയത് കോണ്‍ഗ്രസിന്റെ ഷുവര്‍സീറ്റുകളിലായിരുന്നെന്നും എന്നാല്‍ മത്സരിച്ച ഇടത്തെല്ലാം അവര്‍ വന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയതെന്നും മുരളീധരന്‍ പറഞ്ഞു. തൃശൂരിലെ തെരഞ്ഞെടുപ്പില്‍ കാലുവാരിയെന്ന പദ്മജയുടെ ആക്ഷേപവും മുരളീധരന്‍ തള്ളി. ആരെങ്കിലൂം കാലുവാരിയാല്‍ തോല്‍ക്കുന്നതാണോ തെരഞ്ഞെടുപ്പെന്നും ചോദിച്ചു.!

ഇന്ന് വൈകിട്ടാണ് പദ്മജയുടെ ബിജെപി പ്രവേശനം. പദ്മജയ്ക്ക് എതിരേ രൂക്ഷ വിമര്‍ശനമാണ് കെ.മുരളീധരന്‍ നടത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റിലും ജയിക്കാന്‍ കോണ്‍ഗ്രസ് തീവ്രശ്രമം നടത്തുമ്ബോഴാണ് ഈ തിരിച്ചടി. കോണ്‍ഗ്രസ് തങ്ങളുടെ കുടുംബം ആണെന്നും അതിലെ അഭിപ്രായവ്യത്യാസങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ നടത്താറുണ്ടെന്നും പറഞ്ഞു. താനും മുമ്ബ് പാര്‍ട്ടിയോട് അഭിപ്രായ വ്യത്യാസം ഉണ്ടായി പുറത്ത് പോയ ആളാണ്. എന്നാല്‍ അന്നൊന്നും ബിജെപിയോടൊപ്പം പോകാന്‍ കൂട്ടാക്കിയില്ലെന്നും മുരളി വ്യക്തമാക്കി.

പദ്മജ കോണ്‍ഗ്രസിനോട് ചെയ്തത് വലിയ ചതിയാണെന്നും ഈ ചതിക്ക് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിലൂടെ പകരം വീട്ടുമെന്നും പറഞ്ഞു. എന്നും വര്‍ഗ്ഗീയ കക്ഷികളോട് എതിര്‍ത്ത് നിന്നയാളാണ് കെ. കരുണാകരനെന്നും അദ്ദേഹത്തിന്റെ ആത്മാവ് ഇത് പൊറുക്കില്ലെന്നും കെ. കരുണാകരന്റെ മൃതദേഹത്തില്‍ പുതപ്പിച്ച കോണ്‍ഗ്രസ് പതാക ഞങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്നും കെ. മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിയെ ചതിച്ചവരുമായി ഇനി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular