Connect with us
Malayali Express

Malayali Express

നവജാത ശിശുക്കൾക്ക് ശാരീരിക വെല്ലുവിളികൾ; ജർമൻ വൈദ്യലോകം ഞെട്ടലിൽ

EUROPE

നവജാത ശിശുക്കൾക്ക് ശാരീരിക വെല്ലുവിളികൾ; ജർമൻ വൈദ്യലോകം ഞെട്ടലിൽ

Published

on


കൈപ്പുഴ ജോൺ മാത്യു

ബർലിൻ : ജർമനിയിൽ നവജാത ശിശുക്കൾ ശാരീരിക വെല്ലുവിളികളോടെ പിറക്കുന്നത് ആശങ്ക പടർത്തുന്നു. ഗെൽസൻ കീർഹൻ സെന്റ് മരിയൻ ആശുപത്രിയില്‍ മൂന്ന് ശിശുക്കൾ ൈകപ്പത്തിയില്ലാതെയാണ് ജനിച്ചത്. സംഭവം ജർമൻ മാധ്യമങ്ങളിൽ നിറഞ്ഞതോടെ സമാനമായ ഒരു ഡസനിലധികം കുട്ടികൾ രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ ഇതിനകം പിറന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വാർത്ത പരന്നതോടെ ജർമൻ വൈദ്യലോകം ഞെട്ടലിലാണ്.

ജർമൻ ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. അംഗവൈകല്യത്തോടെ ജനിച്ച കുട്ടികളുടെ വിവരങ്ങൾ ഉടനടി ശേഖരിക്കുമെന്ന് ആരോഗ്യ മന്ത്രി ജെൻസ് സഫാൻ മാധ്യമങ്ങളെ അറിയിച്ചു. അടിയന്തര പഠനം നടത്തുമെന്നും മന്ത്രി അറിയിച്ചു. സമാനമായ സംഭവം ഫ്രാൻസിലും ഉണ്ടായിട്ടുണ്ടെന്ന് ജർമൻ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഫ്രാൻസിൽ ഒരു കൈ ഇല്ലാതെ ഈ വർഷം തന്നെ ഇരുപത് കുട്ടികൾ ജനിച്ചെന്നാണ് റിപ്പോർട്ട്.

ഗർഭനിരോധിത ഗുളികകളാണോ വില്ലൻ എന്ന സംശയമുണ്ട്. 1960– കാലഘട്ടങ്ങളിൽ സമാനമായ സംഭവം ജർമനിയിൽ ഉണ്ടായിട്ടുണ്ട്.

Continue Reading

Latest News