Connect with us
Malayali Express

Malayali Express

സ്വിറ്റ്സര്‍ലന്‍ഡില്‍ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചു

EUROPE

സ്വിറ്റ്സര്‍ലന്‍ഡില്‍ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചു

Published

on


ജോസ് കുമ്പിളുവേലിൽ

ബേണ്‍ : ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സ്വിറ്റ്സര്‍ലൻഡിലെ ജനീവ നദിക്കരയില്‍ പ്രത്യേക ചത്വരം നിര്‍മിച്ച് അതില്‍ അദ്ദേഹത്തിന്‍റെ പ്രതിമ സ്ഥാപിച്ചു. വില്ലെന്യൂവിലെ സ്ക്വയറില്‍ ഗാന്ധിപ്രതിമ ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്തു. ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്, വൈസ് പ്രസിഡന്‍റ് സിമോണെറ്റ സൊമ്മാരുഗ,സവിത കോവിന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഗാന്ധിജി തന്‍റെ ആദ്യ ആശ്രമം സ്ഥാപിച്ചത് സബര്‍മതി നദിക്കരയിലാണെന്നും മറ്റൊരു നദിക്കരയില്‍ ഇങ്ങനെയൊരു സ്മാരകമൊരുക്കുന്നതിലൂടെ സ്വിസ് ജനത ഏറ്റവും ഉചിതമായ അംഗീകാരമാണ് ഗാന്ധിജിക്കു നല്‍കിയതെന്നും രാംനാഥ് ഗോവിന്ദ് പറഞ്ഞു. നൊബേല്‍ സമ്മാന ജേതാവ് റെമൈന്‍ റോളണ്ടിന്‍റെ ക്ഷണമനുസരിച്ച് 1931-ല്‍ ഗാന്ധിജി വില്ലെന്യൂവ് സന്ദര്‍ശിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു.150–ാം ജന്മദിന വാര്‍ഷികത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നത്, എന്നത്തേയും പോലെ പ്രസക്തമാണെന്നും ഗാന്ധി സൂക്തങ്ങള്‍ ലോകത്തിന് എന്നും ആവേശം പകരുന്ന ചിന്തകളാണെന്നും രാഷ്ട്രപതി പറഞ്ഞു.

Continue Reading

Latest News