Thursday, April 25, 2024
HomeKeralaകടുവ ഒരുങ്ങി; തേക്കടിയില്‍ സഞ്ചാരികള്‍ക്ക് സെല്‍ഫിക്കാലം

കടുവ ഒരുങ്ങി; തേക്കടിയില്‍ സഞ്ചാരികള്‍ക്ക് സെല്‍ഫിക്കാലം

കുമളി: തേക്കടി ബോട്ട്ലാൻഡിങ്ങില്‍ വിനോദസഞ്ചാരികളെ കടുവ കാത്തിരിക്കുന്നു. കടുവക്കൊപ്പം സെല്‍ഫിയെടുക്കാൻ ആഗ്രഹിച്ചെത്തുന്ന സഞ്ചാരികള്‍ക്ക് സന്തോഷം പകരുന്ന കാഴ്ചയാണ് വനം വകുപ്പ് ഒരുക്കിയിരിക്കുന്നത്.

തേക്കടി ബോട്ട്ലാൻഡിങ്ങിന്‍റെ മനോഹാരിത മറയ്ക്കാതെ കാടിനോട് ചേർന്നുനില്‍ക്കുന്ന രീതിയിലാണ് സെല്‍ഫി പോയന്‍റ് ഒരുക്കിയത്. എറണാകുളം കാഞ്ഞൂർ സ്വദേശി ജിജോയുടെ കരവിരുതിലാണ് മരത്തിന്‍റെ വള്ളിയുടെ മുകളില്‍ വിശ്രമിക്കുന്ന കടുവയുടെ രൂപം പിറന്നത്. വനം വകുപ്പ് മൂന്നര ലക്ഷത്തോളം ചെലവഴിച്ചാണ് സെല്‍ഫി പോയന്‍റ് ഒരുക്കിയത്.

തേക്കടി സന്ദർശിക്കുന്ന വിനോദസഞ്ചാരികള്‍ മടങ്ങിപ്പോകും മുമ്ബ് ഓർമയില്‍ സൂക്ഷിക്കാനുള്ള ചിത്രമെടുക്കാൻ സെല്‍ഫി പോയന്‍റ്കേന്ദ്രമാകും. തേക്കടിയിലെത്തുന്ന സഞ്ചാരികള്‍ക്ക് സെല്‍ഫി പോയന്‍റ് കൗതുകമാകും. വിനോദസഞ്ചാരികളെ തേക്കടിയിലേക്ക് ആകർഷിക്കുന്നതിന്‍റെ ഭാഗമായാണ് സെല്‍ഫി പോയന്‍റ് ഒരുക്കിയത്. തേക്കടി ആനവാച്ചാലില്‍ സഞ്ചാരികള്‍ക്ക് കൗതുകമായി വനംവകുപ്പിന്‍റെ മ്യൂസിയവും പ്രവർത്തിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular