Connect with us
Malayali Express

Malayali Express

ഇന്ത്യക്ക് തൊട്ടടുത്ത് ചൈനയുടെ ലോട്ടസ് ടവര്‍, ഭാവിയില്‍ ഡിജിറ്റല്‍ ടവറായി മാറും

international

ഇന്ത്യക്ക് തൊട്ടടുത്ത് ചൈനയുടെ ലോട്ടസ് ടവര്‍, ഭാവിയില്‍ ഡിജിറ്റല്‍ ടവറായി മാറും

Published

on

ശ്രീലങ്കയില്‍ ചൈനയുടെ ലോട്ടസ് ടവര്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസമാണ് കൊളംബോ നഗരത്തിന്റെ ഹൃദയഭാഗത്ത് ലോട്ടസ് ടവര്‍ എന്ന 350 അടി ഉയരമുള്ള കെട്ടിടം ഉദ്ഘാടനം ചെയ്തത്. 30,600 ചതുരശ്രയടിയാണ് വിസ്തീര്‍ണ്ണമുള്ള 17 നിലകളുള്ള കെട്ടിടമാണിത് . ടെലിവിഷന്‍ ടവര്‍, ഹോട്ടല്‍, ടെലികമ്മ്യൂണിക്കേഷന്‍ മ്യൂസിയം, കോണ്‍ഫറന്‍സ് ഹാള്‍, നിരീക്ഷണ ഡെക്ക്, ഷോപ്പിങ് മാള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ശ്രീലങ്കയും ചൈനയും തമ്മിലുള്ള വിദേശ ബന്ധത്തെ തുടര്‍ന്ന് മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹേന്ദ്ര രജപക്ഷെയുടെ കാലത്താണ് ഈ ടവര്‍ നിര്‍മ്മാണം ആരംഭിച്ചത്.ഏകദേശം 100 മില്യന്‍ ഡോളര്‍ചെലവില്‍ നിര്‍മ്മിച്ച ഈ ടവറിന്റെ 80 ശതമാനം ഫണ്ടും മുടക്കിയിരിക്കുന്നത് ചൈനയാണ്. 2012 ലാണ് ശ്രീലങ്കയും ചൈനയും ലോട്ടസ് ടവര്‍ നിര്‍മ്മിക്കാനുള്ള കരാറില്‍ ഒപ്പ് വച്ചത്. ചൈനയുടെ നാഷണല്‍ ഇലക്ട്രോണിക് ഇമ്പോര്‍ട്ട് ആന്‍ഡ് എക്‌സ്‌പോര്‍ട്ട് കോര്‍പറേഷനാണ് ഇതിനു ചുക്കാന്‍ പിടിച്ചിരിക്കുന്നത്. ഫണ്ടിന്റെ അഭാവം മൂലം പലപ്പോഴും ഇതിന്റെ നിര്‍മ്മാണം നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. ഈ ടവര്‍ ശ്രീലങ്കയുടെ ‘ഡിജിറ്റല്‍ ടിവി ടവര്‍’ ആയി ഭാവിയില്‍ മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഈ ടവര്‍ സഹായകമാകും എന്നും ശ്രീലങ്ക പ്രതീക്ഷിക്കുന്നു.എന്നാല്‍ ഭാവിയില്‍ ഇന്ത്യക്ക് ഇത് ഭീഷണിയാകുമോ എന്ന് നീരീക്ഷിച്ച് വരികയാണ്.

Continue Reading

Latest News