CINEMA
ലാല്‍ സാറിന്റെ പേര് ആദ്യം പറയൂ, എന്റെ പേര് അത് കഴിഞ്ഞു മതി: അവതാരകയെ തിരുത്തി സൂര്യ

തമിഴ് നടന് സൂര്യയും മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തുന്ന ‘കാപ്പാന്’ എന്ന തമിഴ് ചിത്രവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന പ്രസ് മീറ്റില്‍ അവതാരകയെ തിരുത്തി സൂര്യ. പ്രസ് മീറ്റില്‍ സംസാരിക്കവേ അവതാരക സൂര്യ ആന്‍ഡ് മോഹന്‍ലാല്‍ എന്നാണ് പറഞ്ഞത്. തുടര്‍ന്നാണ് സൂര്യ രംഗത്തെത്തിയത്. ‘നിങ്ങള്‍ പറഞ്ഞതില്‍ ഒരു ചെറിയ ‘കറക്ഷന്’ വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ‘സൂപ്പര്‍സ്റ്റാര്‍സ് സൂര്യ ആന്‍ഡ് മോഹന്‍ലാല്‍’ എന്ന് പറയരുത്. അദ്ദേഹത്തിന്റെ പേരാണ് ആദ്യം പറയേണ്ടത്. എന്റെ പേര് അത് കഴിഞ്ഞു മതി. മോഹന്‍ലാലിനൊപ്പം വേദിയില്‍ നില്‍ക്കവേയാണ് സൂര്യ ഇക്കാര്യം പറഞ്ഞത്.
മോഹന്‍ലാല്‍ സര് ഒരു വലിയ ആല്‍മരമാണ്. ഞാന്‍ ഒരു ചെറിയ കൂണും. ഒരു വേദിയില്‍ ഒരുമിച്ചു നില്ക്കുന്നു എന്നേയുള്ളൂ, ഒരിക്കലും ഞങ്ങളെ തമ്മില്‍ താരതമ്യം ചെയ്യാന്‍ സാധിക്കില്ല,’ സൂര്യ കൂട്ടിച്ചേര്‍ത്തു.മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കരുതുന്നു, അത് സംഭവിപ്പിച്ചതിനു സംവിധായകന് കെ വി ആനന്ദിനോട് എന്നും നന്ദിയുള്ളവനായിരിക്കും എന്നും സൂര്യ പറഞ്ഞു.’കാപ്പാന്’ എന്ന ചിത്രത്തില്‍ തന്നെ അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍ തന്റെ തിരക്കുകള്‍ കാരണം വേണ്ട എന്ന് ആദ്യം പറയേണ്ടി വന്നു എന്ന് മോഹന്‍ലാല്‍. സംവിധായകന് കെ.വി. ആനന്ദിന്റെ നിരന്തരമായ നിര്‍ബന്ധത്തിനു വഴങ്ങി സമയം കണ്ടെത്തേണ്ട സ്ഥിതിയായി പിന്നീട്.’കെ വി ആനന്ദ്, ആന്റണി പെരുമ്പാവൂര്‍ വഴിയൊക്കെ ഈ സിനിമ ചെയ്യണം എന്ന് പറയാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഒടുവില്‍ ഞാന്‍ യെസ് പറഞ്ഞു. ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ തന്നെ ഈ സിനിമ ചെയ്യാന്‍ എടുത്ത തീരുമാനം ശരിയാണ് എന്ന് ബോദ്ധ്യമായെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.രക്ഷകന് എന്ന് അര്‍ത്ഥം വരുന്ന ‘കാപ്പാന്’ എന്ന ചിത്രത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രധാനമന്ത്രിയുടെ സ്പെഷ്യല്‍ പ്രൊഡക്ഷന്‍ ഗ്രൂപ്പ് കമാന്‍ഡോ ആയി സൂര്യ എത്തുന്നു. സയേഷയാണ് നായിക. സയേഷയുടെ ഭര്‍ത്താവ് ആര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം സെപ്തംബര്‍ 20ന് പ്രദര്‍ശനത്തിനെത്തും. കേരളത്തിലും അതേ ദിവസം തന്നെ റിലീസ് ചെയ്യപ്പെടുന്ന ‘കാപ്പാന്റെ’ കേരള വിതരണ അവകാശം മുളകുപാടം ഫിലിംസിനാണ്.

മോഹൻലാൽ വിളിച്ചിട്ടും വരാതെ ഷെയ്ൻ: അമ്മ പിൻവലിയുന്നു; അവൻ വന്നാൽ നോക്കാം

മോഹൻലാലിനെ നാണം കെടുത്തുമോ? ഷെയ്ൻ നിഗം കറക്കത്തിൽ

ലഹരി ഉപയോഗം: സിനിമാ ലൊക്കേഷനുകളില്‍ പരിശോധന വേണമെന്ന് ജസ്റ്റീസ് ബി. കമാല്‍ പാഷ
-
KERALA34 mins ago
പുല്‍ക്കൂട് നിര്‍മാണത്തിനിടെ വൈദ്യുതാഘാതമേറ്റ് ഏഴാം ക്ലാസുകാരന് മരിച്ചു
-
KERALA43 mins ago
കൊല്ലത്ത് വീട്ടമ്മയെ കുത്തി കൊന്നു: അയല്‍വാസി പിടിയില്‍
-
KERALA1 hour ago
ഉദയംപേരൂര്‍ വിദ്യ കൊലക്കേസ് : മൂന്നാമനായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി
-
INDIA1 hour ago
പൗരത്വ ഭേദഗതി ബില്ലിനെതിരെ കമല്ഹാസന്
-
INDIA2 hours ago
പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍: രാജ്യമാകെ പ്രതിഷേധം
-
INDIA2 hours ago
മഹാരാഷ്ട്രയില്‍ ഉള്ളി മോഷ്ടാക്കള്‍ അറസ്റ്റില്‍
-
INDIA2 hours ago
പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടുകള്‍ ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമല്ല: മധ്യപ്രദേശ് മന്ത്രി പിസി ശര്‍മ്മ
-
KERALA2 hours ago
ജര്‍മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച നിലയില്‍