Connect with us
Malayali Express

Malayali Express

ഫാറൂഖ് അബ്ദുള്ളയെ ഉടന്‍ മോചിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി

INDIA

ഫാറൂഖ് അബ്ദുള്ളയെ ഉടന്‍ മോചിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി

Published

on

പൊതുസുരക്ഷാ നിയമ പ്രകാരം തടവിലാക്കിയ ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ ഉടന്‍ മോചിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഫാറൂഖ് അബ്ദുള്ളയെപോലുള്ള ദേശീയ നേതാക്കളെ തടവിലാക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന രാഷ്ട്രീയ ശൂന്യത മുതലെടുക്കുന്നത് ഭീകരരാണെന്ന് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി. ഇന്ത്യയെ മുഴുവനായി വിഭജിച്ചുനിര്‍ത്താനുള്ള രാഷ്ട്രീയ ആയുധമായി ഇതുവഴി കാശ്മീരിനെ മാറ്റുമെന്നും രാഹുല്‍ പറഞ്ഞു. കാശ്മീരില്‍ ഭീകരവാദികള്‍ക്ക് ഇടം നല്‍കുന്ന തരത്തിലുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും തടവിലാക്കിയ മുഴുവന്‍ മുഖ്യധാരാ നേതാക്കളെയും മോചിപ്പിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്‌റിയും ലോക്‌സഭാ അംഗവും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയ്ക്കുമേല്‍ ജമ്മുകാശ്മീര്‍ പൊതു സുരക്ഷാ നിയമം (പി.എസ്.എ) ചുമത്തിയത്. ഭീകരര്‍ക്കും തീവ്രവാദികള്‍ക്കും മേല്‍ ചുമത്താറുള്ള നിയമമാണിത്. ഫാറൂഖ് അബ്ദുള്ളയുടെ ശ്രീനഗര്‍ ഗുപ്കര്‍ റോഡിലെ വസതി ജയിലായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.ഫാറൂഖ് അബ്ദുള്ളക്കുമേല്‍ പി.എസ്.എ ചുമത്തിയതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പി.എസ്.എ ചുമത്തപ്പെടുന്ന ആദ്യത്തെ പ്രമുഖ നേതാവും എം.പിയുമാണ് ഫാറൂഖ് അബ്ദുള്ള

Continue Reading

Latest News