Friday, April 19, 2024
HomeKeralaബ്രൗണ്‍ഷുഗറുമായി മൂന്നുപേര്‍ അറസ്റ്റില്‍

ബ്രൗണ്‍ഷുഗറുമായി മൂന്നുപേര്‍ അറസ്റ്റില്‍

ലപ്പുറം: മാരക മ‌യക്കുമരുന്നായ ബ്രൗണ്‍ഷുഗറുമായി മൂന്നുപേരെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു.

കൊണ്ടോട്ടി കുറുപ്പത്ത് മണ്ണാരില്‍ അജ്മല്‍ നെയ്യൻ (28), കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് വൈത്തല പറമ്ബില്‍ ഉമറുല്‍ ഫാറൂഖ് (30), കൊണ്ടോട്ടി നെടിയിരുപ്പ് കോളനി റോഡില്‍ യഥുൻ തലാപ്പില്‍ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്ന് 11 ഗ്രാം ബ്രൗണ്‍ഷുഗർ പിടിച്ചെടുത്തു. അജ്മലിന്‍റെ വീട്ടില്‍ വച്ച്‌ ബ്രൗണ്‍ഷുഗർ വില്‍പ്പനയ്ക്കായി പായ്ക്കറ്റുകളാക്കുന്പോഴാണ് പ്രതികള്‍ പി‌ടിയിലാ‌യതെന്ന് പോലീസ് പറഞ്ഞു. കോ‌ടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular