Saturday, April 20, 2024
HomeKeralaഅമ്മയെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മകൻ അറസ്റ്റില്‍

അമ്മയെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മകൻ അറസ്റ്റില്‍

ലപ്പുഴ: അമ്മയെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി മഹിളാമുക്ക് പണിക്കശേരി ശാന്തമ്മ (71) കൊല്ലപ്പെട്ട സംഭവത്തിലാണ് മകന്‍ ബ്രഹ്മദേവനെ (43) കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

ശാന്തമ്മയുടെ വീടിന് സമീപത്തെ അമ്ബലത്തിലെ ഉത്സവത്തിനി‌ടെ ശാന്തമ്മ നാട്ടുകാരില്‍ ചിലരുമായി വഴക്കിട്ടു. തുടർന്ന് പ്രകോപിതനായ മകൻ അമ്മയെയും വിളിച്ച്‌ വീട്ടിലേക്ക് പോവുകയും വീട്ടില്‍വച്ചുണ്ടായ മർദനത്തിനിടെ ശാന്തമ്മ മരണപ്പെടുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോർട്ടത്തിനെത്തിച്ചപ്പോള്‍ ഡോക്ടർക്കു തോന്നിയ സംശയമാണ് കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്. തുടർന്ന് മകനെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular