Connect with us
Malayali Express

Malayali Express

കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ ആര്‍.എസ്.എസ് മാതൃക ആവശ്യമില്ലെന്ന് മുല്ലപ്പള്ളി

KERALA

കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ ആര്‍.എസ്.എസ് മാതൃക ആവശ്യമില്ലെന്ന് മുല്ലപ്പള്ളി

Published

on

കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ ആര്‍.എസ്.എസ് മാതൃകയിലുള്ള സംഘടനാ സംവിധാനം കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കേണ്ടത് അടിയന്തരാവശ്യമാണ്. എന്നാല്‍ അതിനായി ആര്‍.എസ്.എസ് മോഡലിലേക്ക് പോകേണ്ട കാര്യമില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.

കേഡര്‍ സംവിധാനത്തിലേക്ക് കോണ്‍ഗ്രസിനെ മാറ്റിയെടുക്കുക പ്രയാസമാണ്. ബഹുസ്വരതയുടെ പ്രതിഫലനമാണ് കോണ്‍ഗ്രസ്. ആത്യന്തികമായി പാര്‍ട്ടിയില്‍ അച്ചടക്കവും ഐക്യവുമാണ് വേണ്ടതെ്. ചരിത്രത്തോട് വിട്ടുവീഴ്ച ചെയ്തല്ല പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേരള കോണ്‍ഗ്രസിലെ ഭിന്നതകള്‍ പാലാ ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. പാലാ ഉപതിരഞ്ഞെടുപ്പിനെ ശുഭാപ്തി വിശ്വാസത്തോടെയാണ് കാണുന്നത്. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയില്‍ നിന്നും യു.ഡി.എഫിന് അനുകൂലമായ റിപ്പോര്‍ട്ടുകളാണ് ലഭിച്ചത്. മണ്ഡലത്തിലെ സാഹചര്യവും മണ്ഡലത്തിന്റെ സവിശേഷതയും പൂര്‍ണമായും യു.ഡി.എഫിന് അനുകൂലമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Continue Reading

Latest News