Connect with us
Malayali Express

Malayali Express

പാലായില്‍ ശബരിമല്ല ചര്‍ച്ചയാകില്ല; എന്‍ എസ് എസിനോട് ശത്രുതയില്ല : കോടിയേരി

KERALA

പാലായില്‍ ശബരിമല്ല ചര്‍ച്ചയാകില്ല; എന്‍ എസ് എസിനോട് ശത്രുതയില്ല : കോടിയേരി

Published

on

പാലാ ഉപതിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ചര്‍ച്ചയാകില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. ലേക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പറഞ്ഞാണ് പലരും വോട്ട് ചോദിച്ചത്. എന്നാല്‍ ഈ ഇലക്ഷനില്‍ അതൊന്നും വിഷയമാകില്ലെന്ന് കോടിയേരി പറഞ്ഞു.

അധികാരം കിട്ടിയാല്‍ ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിഷയം റദ്ദാക്കുമെന്ന് പറഞ്ഞാണ് പലരും വോട്ട് നേടിയത്. എന്നാല്‍ സീറ്റ് നേടി കഴിഞ്ഞ് അങ്ങനെ നിയമം മാറ്റാനാകില്ലെന്നാണ് അവരും പറഞ്ഞത്. എന്നാല്‍ പാലയില ഈ വിഷയം വരില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഉപതിരഞ്ഞെടുപ്പില്‍ സുപ്രീം കോടതി വിധി മാറ്റാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.

എന്‍ എസ് എസ് ഉള്‍പ്പെടെയുള്ള ഒരു സംഘടനയോടും ശത്രുതയില്ലെന്നും കോടിയേരി പറഞ്ഞു. പാലാ ഉപതിരഞ്ഞെടുപ്പില്‍ എന്‍ എസ് എസ് സമദൂര നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഒരോ സംഘടനയ്ക്കും അവരുടേതായ നിലപാടാണുള്ളത്. എന്‍ എസ് എസ് ഇക്കാര്യത്തില്‍ പഴയതു പോലെ സദൂര നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വിശദീകരിച്ചു.

പാലായില്‍ മാണി സി കാപ്പന് അനുകൂലമായ സാഹചര്യമാണ്. പാലായില്‍ ഇത്രയും കാലം യു ഡി എഫ് ആണ് ഭരിച്ചിരുന്നതെങ്കിലും ഇപ്പോഴും പല പ്രശ്‌നങ്ങളും പാലായിലെ ജനങ്ങളുടെ ഇടയില്‍ ഉണ്ട്. കൂടാതെ യു ഡി എഫില്‍ തന്നെ ഇപ്പോള്‍ യോജിപ്പില്ല. അങ്ങനെയുള്ളപ്പോള്‍ ജനങ്ങള്‍ എങ്ങനെ യുഡിഎഫിന് വോട്ട് ചെയ്യുമെന്നും കോടിയേരി ചോദിച്ചു.

Continue Reading

Latest News