Connect with us
Malayali Express

Malayali Express

കേരളത്തിലെ പൊതുസമൂഹം മരടിലെ ഫഌറ്റ് ഉടമകള്‍ക്കൊപ്പമാണെന്ന് പി.ജെ ജോസഫ്

KERALA

കേരളത്തിലെ പൊതുസമൂഹം മരടിലെ ഫഌറ്റ് ഉടമകള്‍ക്കൊപ്പമാണെന്ന് പി.ജെ ജോസഫ്

Published

on

മരടിലെ ഫഌറ്റ് ഉടമകളെ പിന്തുണച്ച് പി.ജെ ജോസഫ് എം.എല്‍.എ. കേരളത്തിലെ പൊതുസമൂഹം ഫഌറ്റ് ഉടമകള്‍ക്കൊപ്പമാണെന്ന് പി.ജെ ജോസഫ് ഫഌറ്റ് പൊളിക്കാനുള്ള ഉത്തരവില്‍ നിന്ന് സുപ്രീം കോടതി പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രീം കോടതി നിയമിച്ച മൂന്നംഗ സമിതി മരടിലെ ഫഌറ്റുടമകളെ കേള്‍ക്കാത്തത് തികഞ്ഞ അനാസ്ഥയാണ്. സമിതി അംഗങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും പി.ജെ ജോസഫ് ആവശ്യപ്പെട്ടു.

മരടിലെ ഫഌറ്റുടമകളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.ജെ ജോസഫ്. മരടിലെ ഫഌറ്റുകള്‍ ഒഴിയാനുള്ള കാലാവധി ശനിയാഴ്ച അവസാനിക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ച ശേഷം മാത്രമേ ഫഌറ്റുടമകളെ ഒഴിപ്പിക്കൂ എന്നാണ് നഗരസഭയുടെ നിലപാട്. അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാതെ ഫഌറ്റ് ഒഴിയില്ലെന്ന നിലപാടിലാണ് ഫഌറ്റ് ഉടമകള്‍. അതിനിടെ നോട്ടീസ് നല്‍കിയത് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനും ഫഌറ്റ് ഉടമകള്‍ തീരുമാനിച്ചു.

സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിനായി അഞ്ച് ഫഌറ്റുകളിലെ 357 കുടുംബങ്ങള്‍ക്ക് അഞ്ച് ദിവസത്തിനകം ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് നഗരസഭ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് നഗരസഭുടെ ഉത്തരവ് പുറത്തിറങ്ങി.

Continue Reading

Latest News