Connect with us
Malayali Express

Malayali Express

നിര്‍മല സീതാരാമന്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണും; സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

INDIA

നിര്‍മല സീതാരാമന്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണും; സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

Published

on

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കും സൂചനകള്‍ക്കുമിടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണും. സാമ്പത്തിക പരിഷ്‌കരണം സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനങ്ങള്‍ ധനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജി.എസ്.ടി നിരക്കുകളില്‍ കേന്ദ്രസര്‍ക്കാര്‍ ഘടനാപരമായ മാറ്റം വരുത്തിയേക്കുനെന്നും റിപ്പോര്‍ട്ടുകള്‍ ഉയരുന്നുണ്ട്. അങ്ങനെയെങ്കില്‍ ഏറ്റവും താഴ്ന്ന നികുതി സ്ലാബിലാകും മാറ്റം വരുത്തുക. ജി.എസ്.ടിയിലെ ഏറ്റവും താഴ്ന്ന നിരക്കായ അഞ്ചു ശതമാനം വര്‍ധിപിച്ച് എട്ട് ശതമാനമാക്കി ഉയര്‍ത്തും. വാഹനങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയുടെ നികുതി നിരക്കിലും മാറ്റം വരുത്തും.

Continue Reading

Latest News