Connect with us
Malayali Express

Malayali Express

കശ്മീര്‍ വിഷയം രാജ്യാന്തര കോടതിയില്‍ എത്തിക്കാനുള്ള പാക് നീക്കത്തിന് തിരിച്ചടി

INDIA

കശ്മീര്‍ വിഷയം രാജ്യാന്തര കോടതിയില്‍ എത്തിക്കാനുള്ള പാക് നീക്കത്തിന് തിരിച്ചടി

Published

on

കശ്മീര്‍ വിഷയം രാജ്യാന്തര കോടതിയില്‍ എത്തിയ്ക്കാനുള്ള പാക്ക് നീക്കത്തിന് തിരിച്ചടി. കേസ് നിലനില്‍ക്കില്ലെന്ന് പാക് നിയമ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ നടപടികള്‍ ആഭ്യന്തര കാര്യമാണെന്നും അതില്‍ മറ്റുള്ളവരുടെ ഇടപെടല്‍ സ്വീകാര്യമല്ലെന്നും യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിലും ഇന്ത്യ നേരത്തേ വ്യക്തമാക്കിയിരുന്നു.

ജമ്മു കശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്നും അവ പരിശോധിക്കാന്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്നും കൗണ്‍സില്‍ പാക്കിസ്ഥാന്‍ വിദേശ കാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ശക്തമായ ഭാഷയില്‍ ഇന്ത്യ തിരിച്ചടിച്ചത്.

ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്നാണ് ഇന്ത്യയ്‌ക്കെതിരെ കെട്ടിച്ചമച്ച കഥകള്‍ വരുന്നതെന്നും അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തെ അവര്‍ ബദല്‍ നയതന്ത്രമാക്കി മാറ്റിയെന്നും വിദേശകാര്യമന്ത്രാലയത്തിലെ സെക്രട്ടറി വിജയ് ഠാക്കൂര്‍ സിങ് പറഞ്ഞു.

ജമ്മു കശ്മീരിലെ നടപടികളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തന ഭീഷണി കടക്കിലെടുത്ത് പൗരന്മാരുടെ സുരക്ഷയ്ക്കായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും അവ താല്‍കാലികമാണെന്നും ഇന്ത്യ വ്യക്തമാക്കി. പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തിയാണ് തീരുമാനങ്ങള്‍ എടുത്തതെന്നും അവയ്ക്ക് വലിയ തോതില്‍ പിന്തുണയുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.

Continue Reading

Latest News