Connect with us
Malayali Express

Malayali Express

ഇന്ത്യയുമായി യുദ്ധത്തിന്റെ സാധ്യത തള്ളക്കളയാനാകില്ല: പാക് വിദേശകാര്യമന്ത്രി

INDIA

ഇന്ത്യയുമായി യുദ്ധത്തിന്റെ സാധ്യത തള്ളക്കളയാനാകില്ല: പാക് വിദേശകാര്യമന്ത്രി

Published

on

ജനീവ:​ ജമ്മുകാശ്മീരില്‍ നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ അപ്രതീക്ഷിത യുദ്ധം തള്ളിക്കളയാനാകില്ലെന്ന ഭീഷണിയുമായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി. ജനീവയില്‍ നടക്കുന്ന മനുഷ്യാവകാശ കൗണ്‍സില്‍ സമ്മേളനത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു യുദ്ധമുണ്ടായാല്‍ അതിന്റെ അനന്തരഫലം എന്താണെന്ന് അറിയുന്നവരാണ് ഇരു രാജ്യങ്ങളുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ കാശ്മീരില്‍ നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ അപ്രതീക്ഷിത യുദ്ധത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ല. കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര അന്വേഷണം വേണം. പാകിസ്ഥാന്റെയും ഇന്ത്യയുടേയും ഭാഗങ്ങള്‍ സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ട് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറെ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ കാശ്മീര്‍ സന്ദര്‍ശിച്ച്‌ കാര്യങ്ങള്‍ വിലയിരുത്തുന്നതിലൂടെ യാഥാര്‍ത്ഥ്യം ലോകത്തിന് മനസിലാക്കാം’- ഷാ മഹ്മൂദ് പറഞ്ഞു.

അതേസമയം പാക് അധീന കാശ്മീരിനായി എന്തുചെയ്യണമെന്നത് സംബന്ധിച്ച്‌ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും, കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം എന്തുതന്നെയായാലും സൈന്യം സജ്ജമാണെന്നും പാകിസ്ഥാന് ശക്തമായ സന്ദേശം നല്‍കി കരസേന മേധാവി ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് പാര്‍ലമെന്റ് അനുമതി നല്‍കിയതു മുതല്‍ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളായിയിരിക്കുകയാണ്.

Continue Reading

Latest News