Tuesday, April 23, 2024
HomeKeralaബേലൂര്‍ മഖ്ന കര്‍ണാടക വനത്തില്‍ തന്നെ

ബേലൂര്‍ മഖ്ന കര്‍ണാടക വനത്തില്‍ തന്നെ

മാനന്തവാടി: ആളെക്കൊല്ലി മോഴയാന ബേലൂർ മഖ്ന കർണാടക വനത്തില്‍ തന്നെ. സാറ്റലൈറ്റ് സിഗ്നല്‍ പ്രകാരം റേഡിയോ കോളർ പിടിപ്പിച്ച മോഴയാന കർണാടക വനത്തില്‍ തന്നെയാണെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

സൗത്ത് വയനാട് ഡിവിഷൻ പരിധി വരുന്ന കേരള അതിർത്തിയില്‍നിന്ന് 48 കിലോമീറ്റർ ദൂരെയായി കർണാടക ഉള്‍വനത്തിലാണ് ആന നിലകൊള്ളുന്നത്. ആനയെ നിരീക്ഷിക്കുന്നതായി കർണാടക വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. കേരളത്തിലെ ജനവാസ മേഖലയിലേക്ക് ആന ഇറങ്ങാതിരിക്കുന്നതിന് ഓണ്‍ലൈൻ സിഗ്നല്‍ പ്രകാരം കേരള വനംവകുപ്പ് നിരീക്ഷിച്ചുവരുകയാണ്. രാത്രികാല പട്രോളിങ് തുടർന്നുവരുന്നതായും അധികൃതർ വിശദീകരിച്ചു. അന്തർസംസ്ഥാന തലത്തില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിമാരും വനംവകുപ്പ് ഉയർന്ന ഉദ്യോഗസ്ഥരും ചേർന്ന് വെള്ളിയാഴ്ച സംയുക്ത യോഗം ചേർന്നു.

ആന കർണാടക വനത്തില്‍ തന്നെയാണെന്നും കേരളത്തിലെ ജനവാസമേഖലയിലേക്ക് ഇറങ്ങാതിരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കർണാടക വനംവകുപ്പ് ഉറപ്പുനല്‍കിയതായി അധികൃതർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular