Connect with us
Malayali Express

Malayali Express

ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ അകമ്പടി വാഹനമിടിച്ച്‌ 6 വയസുകാരന് ദാരുണാന്ത്യം

INDIA

ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ അകമ്പടി വാഹനമിടിച്ച്‌ 6 വയസുകാരന് ദാരുണാന്ത്യം

Published

on

ജയ്പൂര്‍: ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ അകമ്പടി വാഹനമിടിച്ച്‌ ആറു വയസുകാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ മണ്ഡവാറിലെ തത്തര്‍പുര്‍ ഗ്രാമത്തിലുണ്ടായ അപകടത്തില്‍ മണ്ഡവാര്‍ സ്വദേശി സച്ചിനാണ് മരിച്ചത്. മോഹന്‍ ഭഗവതിന് അകമ്പടിയായുണ്ടായിരുന്ന പത്തോളം കാറുകളിലൊന്നാണ് അപകടം വരുത്തിയത്. സച്ചിനും മുത്തച്ഛനും സഞ്ചരിക്കുകയായിരുന്ന ഇരുചക്രവാഹനത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

രാജസ്ഥാനിലെ തിജാറില്‍ ഒരു പരിപാടിയില്‍ സംബന്ധിച്ച ശേഷം മടങ്ങുന്നതിനിടെയാണ് സംഭവം. രാജ്യത്ത് ഇസഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളയാളാണ് മോഹന്‍ ഭഗവത്. അപകടത്തില്‍പെട്ട കാര്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Latest News