Connect with us
Malayali Express

Malayali Express

കശ്മീരില്‍ ലഷ്‌കര്‍ ഇ തൊയ്ബ നേതാവിനെ വധിച്ചു

INDIA

കശ്മീരില്‍ ലഷ്‌കര്‍ ഇ തൊയ്ബ നേതാവിനെ വധിച്ചു

Published

on

ശ്രീനഗര്‍: ജമ്മുകശ്മീരിലെ സോപോറില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ആസിഫ് കൊല്ലപ്പെട്ടു.ആസിഫ് സഞ്ചരിക്കുകയായിരുന്ന കാര്‍ തടഞ്ഞപ്പോളാണ് ഏറ്റുമുട്ടലുണ്ടായത്.

സോപോറില്‍ അന്യ സംസ്ഥാന തൊഴിലാളിയെ വെടിവെച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആസിഫ്. കഴിഞ്ഞ ദിവസംപിഞ്ചുകുട്ടിയടക്കം ഒരു കുടംബത്തിലെ മൂന്നു പേരെ വെടിവെച്ച്‌ പരിക്കേല്‍പ്പിച്ച സംഭവത്തിന് പിന്നിലും ആസിഫാണെന്നാണ് റിപ്പോര്‍ട്ട്.

പ്രദേശവാസികളെ ഭീഷണിപ്പെടുത്തുകയും ലഷ്കര്‍ ഇ തൊയ്ബ അനുകൂല പോസ്റ്റര്‍ പതിക്കുകയും ചെയ്ത സംഭവത്തില്‍തിങ്കളാഴ്ച എട്ട്ലഷ്കര്‍ ഇ തൊയ്ബ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Continue Reading

Latest News