Thursday, April 18, 2024
HomeCinemaബോളിവുഡ് താരങ്ങളായ രാകുല്‍ പ്രീത് സിംഗും ജാക്കി ഭാഗ്നാനിയും വിവാഹിതരായി

ബോളിവുഡ് താരങ്ങളായ രാകുല്‍ പ്രീത് സിംഗും ജാക്കി ഭാഗ്നാനിയും വിവാഹിതരായി

ബോളിവുഡ് താരങ്ങളായ രാകുല്‍ പ്രീത് സിംഗും ജാക്കി ഭാഗ്നാനിയും വിവാഹിതരായി. ഗോവയില്‍ വച്ച്‌ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ദമ്ബതികള്‍ തന്നെയാണ് വിവാഹവാര്‍ത്ത ആരാധകരെ അറിയിച്ചത്.

എപ്പോഴും എന്‍റേത് എന്ന അടിക്കുറപ്പോടെയാണ് ദന്പതികള്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. പിങ്കും പീച്ചും നിറത്തിലുള്ള ഹെവി വർക്ക് ലെഹങ്കയാണ് രാകുല്‍ അണിഞ്ഞത്. ക്രീം പീച്ച്‌ നിറത്തിലുള്ള ഷെർവാണിയാണ് ജാക്കി ധരിച്ചത്.

ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ഇറ്റലിയില്‍ വച്ചു വിവാഹം നടത്താനായിരുന്നു ഇവരുടെ തീരുമാനം. ഇതിനായി ആറുമാസത്തെ ആസൂത്രണവും നടത്തിയിരുന്നു.

എന്നാല്‍ മാലദ്വീപ് വിവാദവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശം ഇരുവരുടേയും തീരുമാനം മാറ്റുകയായിരുന്നു. വിവാഹത്തിനായി കഴിവതും ഇന്ത്യയിലെ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാനായിരുന്നു മോദിയുടെ ആഹ്വാനം.

2009-ല്‍ ഗില്ലി എന്ന കന്നഡ ചിത്രത്തിലൂടെയാണ് രാകുല്‍ വെള്ളിത്തിരയില്‍ അരങ്ങേറിയത്. 2011-ല്‍ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തു. പിന്നീട് നിരവധി തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളുടെ ഭാഗമായി. ശിവകാര്‍ത്തികേയന്‍ നായകനായ അയലാന്‍ ആണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular