Thursday, April 25, 2024
HomeUncategorizedകങ്കുവയുടെ ഡബ്ബിംഗ് ആരംഭിച്ച്‌ സൂര്യ

കങ്കുവയുടെ ഡബ്ബിംഗ് ആരംഭിച്ച്‌ സൂര്യ

ബിഗ് ബജറ്റ് ചിത്രം കങ്കുവയുടെ ഡബ്ബിംഗ് ആരംഭിച്ച്‌ സൂര്യ. സംവിധായകൻ ശിവയോടൊപ്പം ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നില്‍ക്കുന്ന സൂര്യയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
സിനിമയുടെ റിലീസ് തിയതിയും ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

ബോബി ഡിയോളാണ് സിനിമയില്‍ വില്ലനായി എത്തുന്നത്. ബോബി ഡിയോളിന്‍റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. അനിമല്‍ സിനിമയില്‍ ഏറെ ആഘോഷിക്കപ്പെട്ട വില്ലൻ വേഷത്തിനു ശേഷം ബോബി ഡിയോളിന്‍റേതായി റിലീസിനെത്തുന്ന ചിത്രം കൂടിയാണിത്.

കങ്കുവയില്‍ യോദ്ധവായാണ് സൂര്യ എത്തുന്നത്. ബോളിവുഡ് താരം ദിഷ പഠിനിയാണ് നായിക. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. ഛായാഗ്രഹണം വെട്രി പളനിസാമി. മലയാളത്തിലെ എഡിറ്റിംഗ് വിദഗ്ദനായ നിഷാദ് യൂസഫാണ് ഈ ചിത്രത്തിന്‍റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular