Connect with us
Malayali Express

Malayali Express

ലുങ്കിയും ബനിയനും ധരിച്ചാല്‍ 2000 രൂപ പിഴ!!

INDIA

ലുങ്കിയും ബനിയനും ധരിച്ചാല്‍ 2000 രൂപ പിഴ!!

Published

on

ലഖ്‌നൗ: ഉത്തര്‍ പ്രദേശിൽ ജോലി സമയത്ത് ട്രക്ക് ഡ്രൈവര്‍മാരും അവരുടെ സഹായികളും ലുങ്കിയും ബനിയനും ധരിച്ചാല്‍ 2000 രൂപ പിഴ ഈടാക്കും.

രാജ്യത്ത് സെപ്റ്റംബര്‍ 1 മുതല്‍ പുതിയ ഗതാതഗത നിയമം നിലവില്‍ വന്നതോടെ പല തരത്തിലാണ് പിഴ ഈടാക്കുന്നത്.

എന്നാല്‍, മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം ഉത്തര്‍പ്രദേശിലെ ട്രക്ക് ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും ചുമത്തിയ പിഴയുടെ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം!!

മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം വാണിജ്യ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും പ്രത്യേക ഡ്രസ് കോഡ് ഉണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ഇത്ര വലിയ തുക പിഴയായി ഈടാക്കുന്നത്.

ഡ്രൈവര്‍മാര്‍ക്ക് പാന്‍റിനൊപ്പം ഷര്‍ട്ട്, അല്ലെങ്കില്‍ ടീ ഷര്‍ട്ട് ധരിക്കാം. വാഹനം ഓടിക്കുന്ന സമയത്ത് ഷൂ നിര്‍ബന്ധമാണ്. ട്രക്ക് ഡ്രൈവര്‍മാര്‍ ഇനി മുതല്‍ ഡ്രസ്സ്‌ കോഡ്‌ പൂര്‍ണ്ണമായും പാലിച്ചിരിക്കണം.

1939 ലെ മോട്ടോര്‍ വാഹന നിയമം പ്രാബല്യത്തില്‍ വന്നതുമുതല്‍ ഡ്രസ് കോഡ് നിലവില്‍ ഉണ്ടെന്നാണ് ലഖ്‌നൗ ട്രാഫിക് എഎസ്പി പൂര്‍ണേന്ദു സിംഗ് മാധ്യമങ്ങളോട് പറഞ്ഞത്.

1989ല്‍ നിയമം ഭേദഗതി ചെയ്തപ്പോള്‍ ഡ്രസ് കോഡ് ലംഘിച്ചാല്‍ പിഴ 500 രൂപ ആയിരുന്നു. ഇപ്പോള്‍ ഇത് 2000 രൂപയാക്കി ഉയര്‍ത്തുക മാത്രമേ ചെയ്തുള്ളൂ, അദ്ദേഹം പറഞ്ഞു. കൂടാതെ, സ്‌കൂള്‍ ബസിലെ ഡ്രൈവര്‍മാര്‍ക്കും ഈ നിയമം ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Latest News