Connect with us
Malayali Express

Malayali Express

കാണിപ്പയ്യൂരില്‍ കെ.എസ്.ആര്‍.ടി.സി.ബസിടിച്ച്‌ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു

KERALA

കാണിപ്പയ്യൂരില്‍ കെ.എസ്.ആര്‍.ടി.സി.ബസിടിച്ച്‌ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു

Published

on

കുന്നംകുളം: ചൂണ്ടല്‍ – കുറ്റിപ്പുറം സംസ്ഥാന പാതയിലെ കാണിപ്പയ്യൂരില്‍ കെ.എസ്.ആര്‍.ടി.സി.ബസിടിച്ച്‌ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. ചൂണ്ടല്‍ സ്വദേശികളായ തൊമ്മില്‍ ഗിരീശന്റെ മകന്‍ സാഹേഷ് (20), തണ്ടല്‍ ചിറയത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ അഭിജിത്ത് (20) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ കാണിപ്പയ്യൂരിലെ സ്വകാര്യ ആശുപത്രിക്ക് സമീപമാണ് അപകടം.

തിരുവനന്തപുരത്ത് നിന്ന് ബെംഗളുരുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇരുവരുടേയും ദേഹത്തിലൂടെ ബസ് കയറിയിറങ്ങി. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഒരു മണിക്കുറിലധികം ഗതാഗതം തടസപ്പെട്ടു.

Continue Reading

Latest News