Connect with us
Malayali Express

Malayali Express

കരിപ്പൂരില്‍ ഗര്‍ഭനിരോധന ഉറയ്ക്കുള്ളില്‍ ഒളിപ്പിച്ച 30 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

KERALA

കരിപ്പൂരില്‍ ഗര്‍ഭനിരോധന ഉറയ്ക്കുള്ളില്‍ ഒളിപ്പിച്ച 30 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

Published

on

കരിപ്പൂര്‍ വിമാനത്തവളംകഴി കടത്താന്‍ ശ്രമിച്ച 30 ലക്ഷത്തിന്റെ സ്വര്‍ണവുമായി യുവാവ് പിടിയില്‍. കോഴിക്കോട് അയിലോട്ടുപാടം കൊമ്മനേരി ജുനൈദ്(25) ആണ് പിടിയിലായത്. അഞ്ച് ക്യാപ്സൂളുകളാക്കി ഗര്‍ഭനിരോധന ഉറയ്ക്കുള്ളില്‍ ഒളിപ്പിച്ച 835.5 ഗ്രാം സ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സ് ഇയാളില്‍ നിന്നു പിടികൂടി.
മസ്‌ക്കറ്റില്‍നിന്നെത്തിയ പ്രതിയെ സംശയംതോന്നി ചോദ്യംചെയ്തതോടെയാണ് സ്വര്‍ണം കണ്ടെത്തിയത്. ചോദ്യംചെയ്യലില്‍ സ്വര്‍ണം ഒളിപ്പിച്ചത് ജുനൈദ് സമ്മതിക്കുകയായിരുന്നു. തുടര്‍ന്നു ബാത്റൂമില്‍ കൊണ്ടുപോയാണ് സ്വര്‍ണം പുറത്തെടുത്തത്.

Continue Reading

Latest News