Connect with us
Malayali Express

Malayali Express

സിദ്ധരാമയ്യയ്ക്കെതിരേ പടയൊരുക്കം: കർണാടക കോണ്‍ഗ്രസിൽ പ്രതിസന്ധി

INDIA

സിദ്ധരാമയ്യയ്ക്കെതിരേ പടയൊരുക്കം: കർണാടക കോണ്‍ഗ്രസിൽ പ്രതിസന്ധി

Published

on

മുഹമ്മദ് ഫൈസൽ

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് കർണാടകത്തിൽ കോണ്‍ഗ്രസ് നേരിട്ടത്. ജെഡിഎസുമായി സഖ്യം ചേർന്ന് മത്സരിച്ചിട്ടും സംസ്ഥാനത്തെ 29 ലോക്സഭാ സീറ്റുകളിൽ കേവലം ഒരു സീറ്റിൽ മാത്രമായിരുന്നു കോണ്‍ഗ്രസ് ജയിച്ചത്. ഇതിനു പിന്നാലെയാണ് വിമത എംഎൽഎമാരുടെ പിന്തുണയോടെ സംസ്ഥാനത്തെ സഖ്യസർക്കാറിനെ വീഴ്ത്തി ബിജെപി ഭരണം പിടിച്ചെടുത്തത്.ഇതോടെ വരുന്ന ഉപതിരഞ്ഞെടുപ്പിന് മുൻപെങ്കിലും നേതൃമാറ്റം നടത്തണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമായിരിക്കുകയാണ്.കോണ്‍ഗ്രസ് അധ്യക്ഷനേയും പ്രതിപക്ഷ നേതാവിനേയും ഉടൻ നിയമിക്കണമെന്ന ആവശ്യമാണ് നേതാക്കൾ ഉയർത്തുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് മുൻ മന്ത്രി ഡികെ ശിവകുമാറിൻറെ പേരാണ് ഉയരുന്നത്. പ്രതിപക്ഷ പാർട്ടി നേതാവായി മുൻ മുഖ്യൻ കൂടിയായ സിദ്ധരാമയ്യയുടെ പേരുകളും ചർച്ചയാകുന്നുണ്ട്. എന്നാൽ സിദ്ധരാമയ്യയെ പ്രതിപക്ഷ നേതാവാക്കാനുള്ള നീക്കത്തിനെതിരെ ഹൈക്കമാൻറിനെ സമീപിച്ചിരിക്കുകയാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ.ഉപതിരഞ്ഞെടുപ്പിന് മുൻപ് തന്നെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനെ മാറ്റണമെന്നാണ് കോണ്‍ഗ്രസിൽ ആവശ്യം ശക്തമായിരിക്കുന്നത്. മുൻ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന ഡികെ ശിവകുമാറിൻറെ പേരാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയെ മുന്നോട്ട് കൊണ്ടുപോവാൻ വലിയ ശ്രമങ്ങൾ നടത്തിയ നേതാവെന്ന നിലയിൽ ഡികെ തന്നെയാണ് അധ്യക്ഷനാകാൻ യോഗ്യൻ എന്നാണ് നേതാക്കൾ പറയുന്നത്.ഡികെയെ അധ്യക്ഷനാക്കുന്നതിനോട് മുൻ മുഖ്യമന്ത്രി കൂടിയായി സിദ്ധരമായ്യയ്ക്ക് താത്പര്യമില്ല. തൻറെ അടുത്ത അനുയായികളെ അധ്യക്ഷ പദവിയിലെത്തിച്ച് നിയമസഭ പ്രതിപക്ഷ നേതാവായി വരണമെന്നാണ് സിദ്ധരമായ്യയുടെ കണക്ക് കൂട്ടൽ. പ്രതിപക്ഷ നേതാവായാൽ ഭാവിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാമെന്നും സിദ്ധരമായ്യ കണക്ക് കൂട്ടുന്നു.

സംസ്ഥാനത്തെ നിലവിലെ പ്രതിസന്ധിയിൽ സിദ്ധരമായ്യയ്ക്ക് പങ്കുണ്ടെന്നും നേതാക്കൾ സോണിയയെ ധരിപ്പിച്ചത്രേ. സിദ്ധരമയ്യ ക്യാമ്പിൽ നിന്നുള്ള നേതാക്കളാണ് സംസ്ഥാനത്ത് വിമത നീക്കത്തിന് ചുക്കാൻ പിടിച്ചതെന്നും ഇവർ പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാക്കളുടെ സ്ഥാനത്തേക്ക് മറ്റ് ചില പേരുകളും ഇവർ നിർദ്ദേശിച്ചിട്ടുണ്ട്. മുതിർന്ന നേതാവും മന്ത്രിയുമായ എച്ച്കെ പാട്ടീൽ ഉൾപ്പെടെയുള്ള ചിലരുടെ പേരാണ് നേതാക്കൾ നിർദ്ദേശിച്ചത്.അതേസമയം സിദ്ധരാമയ്യയ്ക്കെതിരെ നേതൃത്വം രംഗത്തെത്തിയാൽ അതിനെ പ്രതിരോധിക്കാൻ പ്ലാൻ ബിയുമായി സിദ്ധു ക്യാന്പും രംഗത്തെത്തിയിട്ടുണ്ട്. സിദ്ധരാമയ്യയുടെ പേരിന് പകരം മറ്റ് പേരുകൾ ഉയർന്നാൽ മുൻ സ്പീക്കർ കൂടിയായ കെആർ രമേശ് കുമാറിനെയാകും സിദ്ധുപക്ഷം പ്രതിപക്ഷ നേതാവായി ഉയർത്തിക്കാട്ടുക. അവിശ്വാസ പ്രമേയ വേളയിൽ സ്പീക്കർ എന്ന നിലയിൽ കെആർ രമേശ് നടത്തിയ ഇടപെടലുകൾ ഹൈക്കമാൻറിൽ മതിപ്പുളവാക്കിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ തങ്ങളുടെ നിർദ്ദേശം അംഗീകരിക്കപ്പെടുമെന്നുമാണ് നേതാക്കളുടെ പ്രതീക്ഷ.

Continue Reading

Latest News