Wednesday, April 24, 2024
HomeUncategorizedഎട്ട് മീറ്റര്‍ നീളവും 200 കിലോയില്‍ കൂടുതല്‍ ഭാരവും; ആമസോണ്‍ മഴക്കാടുകളില്‍ പുതിയ ഇനം അനക്കോണ്ടയെ...

എട്ട് മീറ്റര്‍ നീളവും 200 കിലോയില്‍ കൂടുതല്‍ ഭാരവും; ആമസോണ്‍ മഴക്കാടുകളില്‍ പുതിയ ഇനം അനക്കോണ്ടയെ കണ്ടെത്തി

പുതിയ ഇനം ഗ്രീൻ അനക്കോണ്ടയെ ആമസോണ്‍ മഴക്കാടുകളില്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. 26 അടി നീളമുള്ള പച്ച അനക്കോണ്ടയുടെ വീഡിയോ റെക്കോർഡുചെയ്‌തതും പുറത്തു വിട്ടിട്ടുണ്ട്.

പ്രൊഫ. ഡോ. ഫ്രീക് വോങ്കാണ് ഇതും സംബന്ധിച്ച വിവരങ്ങള്‍ ഇൻസ്റ്റഗ്രാമിലൂടെ പുറത്തു വിട്ടത്. എട്ട് മീറ്റർ നീളവും 200 കിലോയില്‍ കൂടുതല്‍ ഭാരവും വരുന്ന അനക്കോണ്ടയെയാണ് പുതിയതായി കണ്ടെത്തിയിരിക്കുന്നത്.

അനക്കോണ്ടയുടെ പുതിയ ഇനത്തെ ഡോ വോങ്കിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെയും കണ്ടെത്തിയിട്ടുണ്ട് ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഇനമായിരുന്നു അത്. പുതിയ പാമ്ബ്, തന്റെ വലുപ്പത്തിന്റെ നാലിരട്ടി ഉള്‍ക്കൊള്ളാൻ കഴിയുന്നതാണെന്ന് വോങ്ക് കുറിച്ചു. വടക്കൻ പച്ച അനക്കോണ്ട എന്നർത്ഥം വരുന്ന യൂനെക്ടസ് അക്കയിമ എന്നാണ് അനക്കോണ്ടയ്ക്ക് നല്‍കിയിരിക്കുന്ന പേര്. വലിയ പാമ്ബ് എന്നാണ് അക്കയിമയുടെ അർത്ഥം.

വില്‍സ്മിത്തിനൊപ്പം നാഷണല്‍ ജിയോഗ്രാഫിക്കിൻ്റെ ഡിസ്നി+ സീരീസായ പോള്‍ ടു പോള്‍ ചിത്രീകരണത്തിനിടെയാണ് പുതിയ ഇനത്തെ കണ്ടെത്തിയതെന്ന് ഇൻഡിപെൻഡൻ്റ് റിപ്പോർട്ട് ചെയ്തു. ഡൈവേഴ്‌സിറ്റി എന്ന ജേണലില്‍ ശാസ്ത്രജ്ഞരുടെ സംഘം പുതിയ കണ്ടെത്തലിനെകുറിച്ച്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമില്‍ പങ്കിട്ട വിഡിയോയില്‍ അനക്കോണ്ടയ്‌ക്കൊപ്പം വെള്ളത്തിനടിയില്‍ നീന്തുന്ന ദൃശ്യം വോങ്ക് പങ്കുവച്ചു. ഒരു കാറിൻ്റെ ടയറിന് തുല്യമായ കട്ടിയുള്ളതും, എട്ട് മീറ്റർ നീളവും, 200 കിലോയിലധികം ഭാരവുമുള്ള പാമ്ബിന് തൻ്റെ തലയോളം വലിപ്പമുള്ള തലയുണ്ടെന്ന് വോങ്ക് അവകാശപ്പെടുന്നു.

തൃശൂര്‍: കേരളവര്‍മ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ക്യാമ്ബസിലെ വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് തീരുമാനം. കോളജില്‍ നടത്തുന്ന നാടക റിഹേഴ്‌സലുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്ബ് നടന്ന തര്‍ക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്. അടിപിടിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയില്‍ ചികിത്സ നേടി. മര്‍ദനമേറ്റവര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular