Connect with us
Malayali Express

Malayali Express

മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരം: ഇന്ദ്രന്‍സിന് മോഹൻലാലിൻറെ അഭിനന്ദനം

CINEMA

മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരം: ഇന്ദ്രന്‍സിന് മോഹൻലാലിൻറെ അഭിനന്ദനം

Published

on

മലയാളത്തിന്റെ യശസ്സ് വീണ്ടും ലോകത്തിന് മുന്നില്‍ ഉയര്‍ത്തിയ നടന്‍ ഇന്ദ്രന്‍സിനെ അഭിനന്ദിച്ച്‌ താരരാജാവ് മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെ ആണ് മോഹന്‍ലാല്‍ ഇന്ദ്രന്‍സിനെ അഭിനന്ദിച്ചത്. സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്‌കാരം നേടിയത്.ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് ഈ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയത്. ഇന്ദ്രന്‍സിന്റെ ആദ്യ അന്താരാഷ്ട്ര പുരസ്‌കാരം കൂടിയാണ് ഇത്.

Continue Reading

Latest News