Connect with us
Malayali Express

Malayali Express

ഗ്രീന്‍ഫീല്‍ഡ് ഏകദിനത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ മാച്ച് ഫീ 1.5 ലക്ഷം ഗ്രൗണ്ട് സ്റ്റാഫിന് നല്‍കി സഞ്ജു

KERALA

ഗ്രീന്‍ഫീല്‍ഡ് ഏകദിനത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ മാച്ച് ഫീ 1.5 ലക്ഷം ഗ്രൗണ്ട് സ്റ്റാഫിന് നല്‍കി സഞ്ജു

Published

on

ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ കായികപ്രേമികളുടെ ഹൃദയം കവര്‍ന്ന സഞ്ജു വി സാംസണ്‍ വീണ്ടും കയ്യടി നേടുന്നു. തന്റെ മാച്ച് ഫീയില്‍ നിന്ന് 1.5 ലക്ഷം രൂപ ഗ്രണ്ട് സ്റ്റാഫിന് നല്‍കിയതിലൂടെ സഞ്ജു വീണ്ടും കായിക പ്രേമികളുടെ മനം കവര്‍ന്നത്.

ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ മത്സരത്തില്‍ നിന്നുള്ള മാച്ച് ഫീ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിനാണ് സഞ്ജു നല്‍കിയത്. ഇടവിട്ട് പെയ്ത മഴയെ തുടര്‍ന്ന് മാച്ചിന് അനുയോജ്യമായ വിധം ഗ്രൗണ്ട് ഒരുക്കാന്‍ കാര്യവട്ടം സ്‌റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിന് ഏറെ പ്രയാസപ്പെടേണ്ടി വന്നു. അവരുടെ കഠിന പ്രയത്‌നത്തിനുള്ള സമ്മാനമായാണ് തന്റെ മാച്ച് ഫീ നല്‍കാന്‍ സഞ്ജു തീരുമാനിച്ചത്.

ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ മത്സരത്തില്‍ രണ്ട് കളികളില്‍ നിന്നായാണ് സഞ്ജുവിന് ഒന്നര ലക്ഷം രൂപ മാച്ച് ഫീ ലഭിച്ചത്. ഒരു മത്സരത്തിന് 75,000 രൂപ വീതമാണ് സഞ്ജുവിന് ലഭിക്കുന്നത്. ഗ്രൗണ്ട് സ്റ്റാഫിന്റെ അദ്ധ്വാനം ഇല്ലായിരുന്നെങ്കില്‍ മാച്ച് തന്നെ നടക്കില്ലായിരുന്നുവെന്നും അവരുടെ പ്രവര്‍ത്തനം അംഗീകരിക്കപ്പെടണമെന്നും മത്സരശേഷം സഞ്ജു പ്രതികരിച്ചിരുന്നു.

Continue Reading

Latest News