Connect with us
Malayali Express

Malayali Express

സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌കാരം

CINEMA

സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌കാരം

Published

on

സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം സന്തമാക്കി ഇന്ദ്രന്‍സ്. ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സിന് പുരസ്‌കാരം ലഭിച്ചത്. ഇന്ദ്രന്‍സിന് ലഭിക്കുന്ന ആദ്യ അന്താരാഷ്ട്ര അംഗീകാരമാണ് ഇത്.

നേരത്തെ ഷാങ്ഹായ് ചലച്ചിത്ര മേളയില്‍ ചിത്രത്തിന് പുരസ്‌കാരം ലഭിച്ചിരുന്നു. ഹാങ്ഹായ് മേളയില്‍ ഔട്ട്സ്റ്റാന്‍ഡിങ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് അവാര്‍ഡാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തില്‍ നിന്ന് ഹിമാചല്‍ പ്രദേശിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുബത്തിന്റെ കഥ പറയുന്ന ചിത്രമാണ് വെയില്‍മരങ്ങള്‍.

മണ്‍റോത്തുരുത്ത്, ഹിമാചല്‍പ്രദേശ് എന്നിവടങ്ങളിലായി വിവിധ കാലാവസ്ഥകള്‍ക്ക് അനുസൃതമായി ഒന്നര വര്‍ഷം കൊണ്ടാണ് സിനിമ ചിത്രീകരിച്ചത്. ഇന്ദ്രന്‍സ്, സരിത, കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ദ്ധന്‍, അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരനിര. അന്തരിച്ച ക്യാമറാമാന്‍ എം.ജെ രാധാഷൃ്ണനാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

Continue Reading

Latest News