Connect with us
Malayali Express

Malayali Express

പ്രവാസി രജിസ്ട്രേഷൻ: ആശയക്കുഴപ്പം തുടരുന്നു

GULF

പ്രവാസി രജിസ്ട്രേഷൻ: ആശയക്കുഴപ്പം തുടരുന്നു

Published

on

മ​സ്ക​ത്ത്: ഒ​മാ​നി​ൽ താ​മ​സി​ക്കു​ന്ന​തോ സ​ന്ദ​ർ​ശ​ക വി​സ​യി​ൽ എ​ത്തു​ന്ന​തോ ആ​യ ഇ​ന്ത്യ​ക്കാ​ർ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്ന അ​റി​യി​പ്പി​ൽ ആ​ശ​യ​ക്കു​ഴ​പ്പം തു​ട​രു​ന്നു. ഒ​മാ​നി​ലെ താ​മ​സ​ക്കാ​ർ നി​ർ​ബ​ന്ധ​മാ​യും ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്നാ​ണ്​ എം​ബ​സി വെ​ബ്സൈ​റ്റി​ൽ പ​റ​യു​ന്ന​ത്.
ഓൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​നു​ള്ള ലി​ങ്കും വെ​ബ്​​സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ കൂ​ടി​യി​രി​ക്കു​ന്നി​ട​ങ്ങ​ളി​ലെ​ല്ലാം ര​ജി​സ്ട്രേ​ഷ​ൻ ച​ർ​ച്ച​യാ​കു​ന്നു​ണ്ട്. ചി​ല​രൊ​ന്നും ഇ​തി​നെ കു​റി​ച്ച്​ ബോ​ധ​വാ​ന്മാ​രു​മ​ല്ല. മ​ടി​ച്ചു നി​ൽ​ക്കു​ന്ന​വ​രും എ​ന്തി​നാ​ണ് ഇ​പ്പോ​ൾ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​തെ​ന്ന് ആ​ശ​ങ്ക​പ്പെ​ടു​ന്ന​വ​രു​മു​ണ്ട്. അ​സ​മി​ൽ പൗ​ര​ത്വ പ​ട്ടി​ക പ്ര​ശ്നം ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​തു​മാ​യി ര​ജി​സ്ട്രേ​ഷ​ന് ബ​ന്ധ​മു​ണ്ടോ​യെ​ന്ന്​ ആ​ശ​ങ്ക​പ്പെ​ടു​ന്ന​വ​രു​മു​ണ്ട്. ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യാ​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന് ക​രു​തു​ന്ന​വ​രും നി​ര​വ​ധി​യു​ണ്ട്. അ​ടു​ത്തി​ടെ പ്ര​ഖ്യാ​പി​ക്കു​ക​യും പി​ന്നീ​ട്​ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്​​ത ഇ.​സി.​എ​ൻ.​ആ​ർ ര​ജി​സ്​​ട്രേ​ഷ​​െൻറ ഭാ​ഗ​മാ​ണോ​യി​യെ​ന്നും ചോ​ദി​ക്കു​ന്ന​വ​രു​ണ്ട്.

ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ പ​ല ത​വ​ണ ന​ട​ത്തി​യി​ട്ടു​ണ്ട്. 15 വ​ർ​ഷം മു​മ്പാ​ണ് ആ​ദ്യ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ന്ന​ത്. ഒ​ന്നു​ര​ണ്ടു ത​വ​ണ മാ​ന്വ​ലാ​യാ​ണ്​ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ​ത്. അ​താ​യ​ത്, പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യും ഫോ​ട്ടാ​യും ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ സ​മ​ർ​പ്പി​ക്കു​ക​യാ​ണ്​ അ​ക്കാ​ല​ത്ത്​ ചെ​യ്​​ത​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​ർ ഈ ​അ​വ​സ​ര​ങ്ങ​ളി​ൽ അ​പേ​ക്ഷ​ക​ൾ പൂ​രി​പ്പി​ച്ച് ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഇ​ത് സ്വീ​ക​രി​ച്ചു​വോ എ​ന്ന​ത​ട​ക്കം അ​റി​യി​പ്പൊ​ന്നും അ​പേ​ക്ഷ​ക​ന് ല​ഭി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല. സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രും പ്ര​വാ​സി സം​ഘ​ട​ന​ക​ളും മു​ൻ​കൈ​യ​ടു​ത്താ​ണ്​ അ​ന്ന് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യി​രു​ന്ന​ത്. ഇ​തി​നു​ ശേ​ഷം ഓ​ൺ​ലൈ​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത നി​ര​വ​ധി പേ​രും ഒ​മാ​നി​ലു​ണ്ട്.
ഇ​വ​രെ​ല്ലാം വീ​ണ്ടും ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മോ​യെ​ന്ന ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ണ്. മു​മ്പ് ര​ജി​സ്​​റ്റ​ർ ചെ​യ്ത​വ​ർ വീ​ണ്ടും ര​ജി​സ്​​റ്റ​ർ ചെ​യ്യുേ​മ്പാ​ൾ ഇ​ര​ട്ട ര​ജി​സ്ട്രേ​ഷ​ൻ ആ​കു​മെ​ന്ന്​ ആ​ശ​ങ്ക​പ്പെ​ടു​ന്ന​വ​രു​മു​ണ്ട്. ഇ​തു സം​ബ​ന്ധ​മാ​യ വ്യ​ക്ത​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ന​ൽ​കാ​ത്ത​താ​ണ് ആ​ശ​യ ക്കു​ഴ​പ്പ​ങ്ങ​ൾ​ക്ക് കാ​ര​ണം.
അ​തി​നി​ടെ എ​ങ്ങ​നെ ര​ജി​സ്​​റ്റ​ർ ചെ​യ്യു​മെ​ന്ന്​ ആ​ശ​ങ്ക​പ്പെ​ടു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളു​മു​ണ്ട്. ക​മ്പ്യൂ​ട്ട​ർ പ​രി​ജ്ഞാ​ന​മി​ല്ലാ​ത്ത​വ​രാ​ണ്​ ഈ ​ആ​ശ​ങ്ക പ​ങ്കു​വെ​ക്കു​ന്ന​ത്.
എം​ബ​സി​യെ സ​മീ​പി​ച്ചാ​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ൻ ക​ഴി​യു​മോ എ​ന്നാ​ണ് ഇ​ത്ത​ര​ക്കാ​ർ േചാ​ദി​ക്കു​ന്ന​ത്. ക​മ്പ്യൂ​ട്ട​ർ പ​രി​ജ്ഞാ​ന​മി​ല്ലാ​ത്ത നി​ര​വ​ധി ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളാ​ണ്​ ഒ​മാ​നി​ലു​ള്ള​ത്. പ്ര​യാ​സം മു​ൻ​നി​ർ​ത്തി ഇ​വ​ർ ര​ജി​സ്​​ട്രേ​ഷ​നോ​ട്​ മു​ഖം​തി​രി​ഞ്ഞ്​ നി​ൽ​ക്കാ​നാ​ണ്​ സാ​ധ്യ​ത.


നി​ർ​മാ​ണ​മേ​ഖ​ല​യി​ലും മ​റ്റും തൊ​ഴി​ലെ​ടു​ക്കു​ന്ന കു​റ​ഞ്ഞ വേ​ത​ന​ക്കാ​രി​ൽ ര​ജി​സ്​​ട്രേ​ഷ​നെ കു​റി​ച്ച്​ കേ​ൾ​ക്കാ​ത്ത​വ​ർ പോ​ലു​മു​ണ്ട്. ഒ​മാ​നി​ലെ വി​ദേ​ശി​ക​ളി​ൽ ന​ല്ല പ​ങ്കും ഇ​ന്ത്യ​ക്കാ​രാ​ണ്. ഇ​വ​രു​ടെ എ​ല്ലാ​വ​രു​ടെ​യും ര​ജി​സ്ട്രേ​ഷ​ൻ ഉ​റ​പ്പാ​ക്ക​ണ​മെ​ങ്കി​ൽ വ്യാ​പ​ക ബോ​ധ​വ​ത്​​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്ന് സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. ക​മ്പ്യൂ​ട്ട​ർ അ​റി​വി​ല്ലാ​ത്ത​വ​ർ​ക്ക്​ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലും സോ​ഷ്യ​ൽ ക്ല​ബു​ക​ളി​ലും മ​ണി എ​ക്സ്ചേ​ഞ്ചു​ക​ൾ അ​ട​ക്കം ഇ​ന്ത്യ​ൻ സ്ഥാ​പ​ന​ങ്ങ​ളി​ലും ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

Continue Reading

Latest News