Thursday, March 28, 2024
HomeGulfയുനൈറ്റഡ് അറബ് ബാങ്കിന് 65 ശതമാനം ലാഭ വര്‍ധന

യുനൈറ്റഡ് അറബ് ബാങ്കിന് 65 ശതമാനം ലാഭ വര്‍ധന

ദുബൈ: കഴിഞ്ഞ വർഷം അറ്റ ലാഭത്തില്‍ 65 ശതമാനം വളർച്ച നേടിയതായി യുനൈറ്റഡ് അറബ് ബാങ്ക് അറിയിച്ചു. 2023ല്‍ 225 ദശലക്ഷമാണ് ബാങ്കിന്‍റെ അറ്റ ലാഭം.

തൊട്ടു മുമ്ബുള്ള വർഷം 155 ദശലക്ഷമായിരുന്നു അറ്റ ലാഭമെന്നും ബാങ്ക് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ചെലവ് ചുരുക്കലില്‍ അച്ചടക്കം പുലർത്തിയതോടൊപ്പം പ്രതീക്ഷിച്ച ക്രഡിറ്റ് നഷ്ടം കുറക്കാനായതും മികച്ച പ്രവർത്തനം കാഴ്ചവെച്ചതുമാണ് ലാഭ വർധനവിന് പിന്തുണയേകിയത്. ബാങ്കിന്‍റെ മൊത്തം പ്രവർത്തന വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ 2023ല്‍ 15 ശതമാനവാണ് രേഖപ്പെടുത്തിയത്.

മൊത്തം ആസ്തി വരുമാനത്തിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ 25 ശതമാനം വർധനയുണ്ട്. നിലവില്‍ 17.6 ശതകോടിയാണ് ബാങ്കിന്‍റെ ആസ്തി. വായ്പ രംഗത്തുള്ള ശക്തമായ വളർച്ച, ഇസ്ലാമിക് സാമ്ബത്തിക ഇടപാട്, കൂടാതെ നിക്ഷേപ ഘടന എന്നിവയിലെ മികച്ച പ്രകടനമാണ് ആസ്തി വർധനവിനെ മുന്നോട്ടുനയിച്ചതെന്നും ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular