Connect with us
Malayali Express

Malayali Express

വീ​ണ്ടും തൊ​ഴി​ൽ ത​ട്ടി​പ്പ്: സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തി​യ മ​ല​യാ​ളി യു​വ​തി​ക​ൾ ദു​രി​ത​ത്തി​ൽ

GULF

വീ​ണ്ടും തൊ​ഴി​ൽ ത​ട്ടി​പ്പ്: സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തി​യ മ​ല​യാ​ളി യു​വ​തി​ക​ൾ ദു​രി​ത​ത്തി​ൽ

Published

on

ഷാ​ർ​ജ: വീ​ട്ടു​ജോ​ലി​ക്കാ​യി യു.​എ.​ഇ​യി​ലേ​ക്ക് വ​രു​ന്ന​വ​ര്‍ എ​മി​ഗ്രേ​ഷ​ന്‍ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് സ​ന്ദ​ര്‍ശ​ക വി​സ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ഇ​ന്ത്യ​ന്‍ എം​ബ​സി മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​ട്ട് അ​ധി​ക​നാ​ളു​ക​ളാ​യി​ട്ടി​ല്ല. മാ​ധ‍്യ​മ​ങ്ങ​ളാ​ക​ട്ടെ ഇ​വ നി​ര​ന്ത​രം ഉ​ണ​ർ​ത്തി കൊ​ണ്ടി​രി​ക്കു​ക​യു​മാ​ണ്. തൊ​ഴി​ല്‍ ചൂ​ഷ​ണ​ങ്ങ​ള്‍ക്കും കൊ​ടി​യ പീ​ഡ​ന​ങ്ങ​ൾ​ക്കും ഇ​ര​യാ​വു​ന്ന സം​ഭ​വ​ങ്ങ​ള്‍ വ​ര്‍ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു എം​ബ​സി മു​ന്ന​റി​യി​പ്പ്. എ​ന്നാ​ൽ, ഇ​തൊ​ന്നും മു​ഖ​വി​ല​ക്കെ​ടു​ക്കാ​തെ​യു​ള്ള തൊ​ഴി​ല​ന്വേ​ഷ​ക​രു​ടെ സ​ന്ദ​ർ​ശ​ക വി​സ​യി​ലു​ള്ള വ​ര​വ് തു​ട​രു​ക​യാ​ണ്.
ക​ഴി​ഞ്ഞ​ദി​വ​സം സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തി​യ നി​ര​വ​ധി സ്ത്രീ​ക​ളാ​ണ് കൊ​ടും ദു​രി​ത​ത്തി​ൽ ക​ഴി​യു​ന്ന​ത്. ഇ​വ​രി​ൽ ഏ​ഴു​പേ​ർ മ​ല​യാ​ളി​ക​ളാ​ണ്. ന​ഴ്സി​ങ് ക​ഴി​ഞ്ഞ ര​ണ്ടു പേ​ർ ഇ​വ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്. പ​ല​ത​ര​ത്തി​ലു​ള്ള ക​ഠി​ന ജോ​ലി​ക​ൾ​ക്കാ​ണ് ത​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും ഇ​വി​ടേ​ക്ക് കൊ​ണ്ടു​വ​രു​മ്പോ​ൾ വാ​ഗ്ദാ​നം ചെ​യ്ത ജോ​ലി​ക​ള​ല്ല ന​ൽ​കു​ന്ന​തെ​ന്നും ഇ​വ​ർ ‘ഗ​ൾ​ഫ് മാ​ധ‍്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. ഇ​വ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു മ​ല​യാ​ളി യു​വ​തി ക​ടു​ത്ത രോ​ഗ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. ബാ​ക്കി​യു​ള്ള​വ​രും ശ​ക്ത​മാ​യ മാ​ന​സി​ക-​ശാ​രീ​രി​ക പ്ര​യാ​സ​ങ്ങ​ൾ നേ​രി​ടു​ക​യാ​ണ്.

ഇ​വ​രെ ഇ​വി​ടെ എ​ത്തി​ച്ച​ത് കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ജ​ൻ​റും അ​ജ്​​മാ​നി​ലെ ഒ​രു മ​ല​യാ​ളി വ​നി​ത​യും ചേ​ർ​ന്നാ​ണ്. സം​സാ​രി​ക്കാ​ൻ​പോ​ലും യ​ജ​മാ​ന​ത്തി ച​മ​യു​ന്ന സ്ത്രീ ​അ​നു​വ​ദി​ക്കു​ന്നി​െ​ല്ല​ന്നും നി​ര​ന്ത​ര​മാ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നും ഇ​വ​ർ സ​ങ്ക​ട​പ്പെ​ടു​ന്നു. സാ​ധാ​ര​ണ​ക്കാ​രാ​യ ഇ​വ​ർ വ​ലി​യ തു​ക മു​ട​ക്കി​യാ​ണ് ഇ​വി​ടെ എ​ത്തി​യി​ട്ടു​ള്ള​ത്. നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു പോ​കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മി​ക​ച്ച​ജോ​ലി എ​ങ്ങ​നെ​യെ​ങ്കി​ലും ത​ര​പ്പെ​ട്ടാ​ൽ മ​തി​യെ​ന്നു​മു​ള്ള പ്രാ​ർ​ഥ​ന​യി​ലാ​ണ് ഇ​ര​ക​ൾ. ഗ​ൾ​ഫ് മാ​ധ‍്യ​മ​ത്തി​​െൻറ അ​ഭ‍്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് ഇ​വ​രെ സു​ര​ക്ഷി​ത​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​വ​രു​ക​യാ​ണ്​. 30 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള സ്ത്രീ​ക​ള്‍ ഇ​ന്ത്യ​യി​ല്‍ നി​ന്ന് വീ​ട്ടു​ജോ​ലി​ക്കാ​രാ​യി വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​ത് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ വി​ല​ക്കി​യി​ട്ടു​ണ്ട്. ഇ-​മൈ​ഗ്രേ​റ്റ് പോ​ര്‍ട്ട​ലി​ലൂ​ടെ എ​മി​ഗ്രേ​ഷ​ന്‍ ക്ലി​യ​റ​ന്‍സ് ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ 30 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍ക്കും വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ വി​സ​യി​ല്‍ വി​ദേ​ശ​ത്തേ​ക്ക് പോ​കാ​നാ​വൂ എ​ന്നാ​ണ് നി​യ​മം.
എ​ന്നാ​ല്‍, നി​യ​മം ലം​ഘി​ച്ച് സ​ന്ദ​ര്‍ശ​ക വി​സ​യി​ല്‍ ജോ​ലി അ​ന്വേ​ഷി​ച്ച് ഇ​റ​ങ്ങു​ന്ന​താ​ണ് ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News