Connect with us
Malayali Express

Malayali Express

എംഎംസിഎ ഓണാഘോഷവും 15-ാം വാർഷികാഘോഷങ്ങളുടെ സമാപനവും

EUROPE

എംഎംസിഎ ഓണാഘോഷവും 15-ാം വാർഷികാഘോഷങ്ങളുടെ സമാപനവും

Published

on


ഹരികുമാർ പി.കെ

മാഞ്ചസ്റ്റർ : യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ (MMCA) ഓണാഘോഷവും 15–ാം വാർഷികാഘോഷങ്ങളുടെ സമാപനവും ഇന്നു മാഞ്ചസ്റ്റർ വിഥിൻഷോയിലെ പ്രൗഢഗംഭീരമായ ഫോറം സെന്ററിൽ നടക്കും. രാവിലെ 11ന് പൂക്കളമിട്ട് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികളിൽ ആദ്യം നടക്കുന്നത് കുട്ടികളുടെയും മുതിർന്നവരുടെയും ഇൻഡോർ മത്സരങ്ങളും പുരുഷ വനിതാ വടംവലി മത്സരങ്ങളുമാണ്.. തുടർന്ന് എല്ലാവരും കാത്തിരിക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്യയാണ്. വാഴയിലയിൽ തനി നാടൻ ശൈലിയിൽ 21 ഇനം ഭക്ഷണവിഭവങ്ങളൊരുക്കി ഓണസദ്യ.

ഓണസദ്യയ്ക്ക് ശേഷം പൊതുസമ്മേളനം ആരംഭിക്കും. ഓണാഘോഷത്തിന്റെയും എംഎംസിഎയുടെ 15–ാം വാർഷികാഘോഷങ്ങളടെ സമാപന സമ്മേളനവും യുക്മ ദേശീയ ഉപാധ്യക്ഷൻ എബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. എംഎംസിഎ പ്രസിഡന്റ് അലക്സ് വർഗ്ഗീസ് അധ്യക്ഷത വഹിക്കും. സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ മുൻ പ്രസിഡന്റുമാരായ റെജി മഠത്തിലേട്ട്, കെ.കെ.ഉതുപ്പ്, ജോബി മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.എ ലെവൽ, ജിസിഎസ്ഇ പരീക്ഷകളിലെ വിജയികളെ ചടങ്ങിൽ വച്ച് ആദരിക്കും. ട്രഷറർ സാബു ചാക്കോ ചടങ്ങിൽ നന്ദിയർപ്പിക്കും
തുടർന്ന് എംഎംസിഎ ഡാൻസ് സ്കൂളിലെയും മറ്റ് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും V4U മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. എംഎംസിഎയുടെ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ടീം എംഎംസിഎ സെക്രട്ടറി ജനീഷ് കുരുവിള അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:-
അലക്സ് വർഗ്ഗീസ് – 07985641921,

ജനീഷ് കുരുവിള – 07727683941,

സാബു ചാക്കോ – 07853302858.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-
FORUM CENTRE,

SIMONS WAY,

WYTHENSHAWE,

MANCHESTER,

M22 5RX.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News