Connect with us
Malayali Express

Malayali Express

മാര്‍പാപ്പയ്ക്ക് ആഫ്രിക്കയില്‍ സ്വീകരണം

EUROPE

മാര്‍പാപ്പയ്ക്ക് ആഫ്രിക്കയില്‍ സ്വീകരണം

Published

on


ജോസ് കുമ്പിളുവേലിൽ

വത്തിക്കാന്‍സിറ്റി : ആഫ്രിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഊഷ്മള വരവേല്‍പ്പ്. ഒരാഴ്ച നീളുന്ന പര്യടനത്തില്‍ മഡഗാസ്കര്‍, മൗറീഷ്യസ് എന്നീ ദ്വീപ് രാഷ്ട്രങ്ങള്‍ കൂടി അദ്ദേഹം സന്ദര്‍ശിക്കും. തെക്കുകിഴക്കന്‍ ആഫ്രിക്കയിലാണ് പര്യടനം.

മൊസാമ്പിക്കിലെ മാപുറ്റോ വിമാനത്താവളത്തിലാണ് മാര്‍പാപ്പയെയും വഹിച്ചുകൊണ്ടുള്ള അലിറ്റാലിയ വിമാനം ഇറങ്ങിയത്. മൊസാമ്പിക് പ്രസിഡന്‍റ് ഫിലിപ്പെ ന്യൂസിയും ഭാര്യയും രണ്ടു മക്കളും പരമ്പരാഗത വേഷത്തില്‍ പൂക്കള്‍ നല്‍കി സ്വീകരിച്ചു. വിശ്വാസികള്‍ പാട്ടു പാടുകയും പരമ്പരാഗത നൃത്തങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.
വത്തിക്കാന്‍റെ നയതന്ത്ര കാര്യാലയത്തിലേക്ക്. വ്യാഴാഴ്ചയായിരുന്നു മൊസാമ്പിക്കില്‍ മാര്‍പാപ്പയുടെ ആദ്യത്തെ പ്രഭാഷണം. പ്രസിഡന്‍റിന്‍റെ കൊട്ടാരത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു ഇത്. പിന്നീട് സര്‍വമത സമ്മേളനത്തിലും പങ്കെടുത്തു. നയതന്ത്ര കാര്യാലയത്തില്‍ ഉച്ചഭക്ഷണത്തിനു ശേഷം മതമേധാവികളുമായി കൂടിക്കാഴ്ച നടത്തി.

മൊസാംബിക്കിലെ മാപുട്ടോയില്‍ നടന്ന ആനിമേറ്റേഴ്സ് കത്തീഡ്രല്‍ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷനില്‍ വ്യാഴാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ ബിഷപ്പുമാരെയും പുരോഹിതന്മാരെയും കണ്ടു.
റോമന്‍ കത്തോലിക്കാസഭയുടെ ഭാവിയിലേക്കുള്ള ആഫ്രിക്കയുടെ കേന്ദ്രീകരണത്തെക്കുറിച്ചും യുദ്ധക്കെടുതികളുള്ള ഭൂഖണ്ഡത്തിലെ അനുരഞ്ജനത്തിന് സഭ നല്‍കിയിട്ടുള്ള സംഭാവനകളെക്കുറിച്ചും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടയില്‍ ദാരിദ്ര്യം, കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളില്‍ മാര്‍പാപ്പാ അഭിപ്രായം സ്വരൂപിക്കും.

Continue Reading

Latest News