Connect with us
Malayali Express

Malayali Express

വാഹനാപകടത്തിൽ മരിച്ച ബോബിക്കും കുടുംബത്തിനും ഇന്ന് അന്തിമോപചാരം

USA

വാഹനാപകടത്തിൽ മരിച്ച ബോബിക്കും കുടുംബത്തിനും ഇന്ന് അന്തിമോപചാരം

Published

on

ഡോറിയൻ ചുഴലിക്കാറ്റ് ഉണ്ടാക്കിയ ഭീതി സൗത്ത് ഫ്ലോറിഡ മലയാളികളുടെ മനസ്സിൽ നിന്നും വിട്ടുമാറുന്നതിന് മുമ്പാണ് മറ്റൊരു നൊമ്പരപ്പെടുത്തുന്ന ദുരന്തവാർത്തയെത്തിയത് . നിയന്ത്രണം വിട്ട് തടാകത്തിലേക്ക് മറിഞ്ഞ കാറിൽ ഉണ്ടായിരുന്ന മൂന്നംഗ മലയാളി കുടുബം മരിച്ചു…

ബോബി മാത്യു (47), ഭാര്യ ഡോളി മാത്യു( 41), പുത്രന്‍ സ്റ്റീവ് മനോജ്(16) എന്നിവർക്കാണ് ദാരുണമായ അന്ത്യം ഉണ്ടായത്. ഡാലസില്‍ ഐ.ടി. എഞ്ചിനിയറായ ബോബി മാത്യു ഡോറിയൻ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഉണ്ടായപ്പോൾ കുടുംബത്തിന്റെ അടുത്തേക്ക് എത്തിയതായിരുന്നു.ചൊവാഴ്ച വൈകീട്ട് തിരികെ ജോലിസ്ഥലത്തേക്ക് പോകാൻ ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ എയര്‍പോര്‍ട്ടില്‍ പോകുമ്പോഴാണു അപകടം ഉണ്ടായത്.

അഗ്നിസേനാ വിഭാഗവും, മുങ്ങൽ വിദഗ്‌ധരും ഏറെ പ്രയത്നിച്ചാണ് തടാകത്തിൽ മുങ്ങി താഴ്ന്ന കാറിനുള്ളിൽ നിന്നും ഇവരെ പുറത്തെടുത്തത്. ബോബിയും, ഡോളിയും ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരിച്ചിരുന്നു. പിന്നെ സ്റ്റീവ് മാത്രം അതിഗുരുതരമായി നോർത്ത് ബ്രോവാർഡ് ആശുപത്രിയിൽ .. പോലീസ് ബന്ധുക്കളെ വിവരമറിയിച്ചു.. ബോബിയും കുടുംബവും അംഗമായ സയണ്‍ അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ച് പാസ്റ്റര്‍ സാം പണിക്കരും ചർച്ചിലെ അംഗങ്ങളും,സുഹൃത്തുക്കളും ഉൾപ്പെടെ സൗത്ത് ഫ്ലോറിഡയിലെ മലയാളി സമൂഹത്തിൽ നിന്നും ഒട്ടേറെപ്പേർ ആശുപത്രിയിൽ എത്തി.

അതിഗുരുതരമായി കഴിയുന്ന സ്റ്റീവിന് വേണ്ടി കണ്ണീരോടെ പ്രാർത്ഥനകൾ .. ഈ സമയം ബോബിയുടെ പിതാവ് മത്തായി ആശുപത്രിയിലെത്തി. ബോബിയുടെയും ,ഡോളിയുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പത്തു മണിയോടെ സ്റ്റീവിന്റെ നില വഷളായതായ വിവരം ലഭിച്ചു. ജീവനോടെ സ്റ്റീവിനെ കാണാൻ ബോബിയുടെ പിതാവ് മത്തായിക്കും ,ബന്ധുക്കൾക്കും അവസരം നൽകി. മിനിറ്റുകൾക്കുള്ളിൽ സ്റ്റീവും ഈ ലോകത്തോട് വിടപറഞ്ഞു. അവിടെയുണ്ടായിരുന്ന എല്ലാവർക്കും ഹൃദയഭേദകമായിരുന്നു മൂന്ന് ജീവനുകളുടെ വേർപാട്. കണ്ണീരോടെ വിട ..

ബോബിയുടെയും, ഡോളിയുടെയും , സ്റ്റീവിന്റെയും മൃതദേഹങ്ങൾ അന്തിമോപചാരം അർപ്പിക്കാൻ സെപ്റ്റംബര്‍ 6 വെള്ളി (ഇന്ന് )വൈകീട്ട് 5 മണി മുതൽ മുതല്‍ 9 വരെ ഫോറസ്റ്റ് ലോണ്‍ ഫ്യൂണറല്‍ ഹോമിൽ പൊതുദർശനത്തിനായി വെക്കും.

സംസ്‌കാര ശുശ്രൂഷകൾ സെപ്റ്റംബര്‍ 7 ശനി രാവിലെ 7.30 മണി മുതല്‍ ഫോറസ്റ്റ് ലോണ്‍ ഫ്യൂണറല്‍ ഹോമില്‍ നടക്കും.സയണ്‍ അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ച് പാസ്റ്റര്‍ സാം പണിക്കര്‍ മുഖ്യ കാര്‍മ്മികത്തിലായിരിക്കും ശുശ്രൂഷകൾ നടക്കുക.

Continue Reading

Latest News