Connect with us
Malayali Express

Malayali Express

നിർബന്ധിതവേലയും തൊഴിലിടത്തിലെ വിവേചനവും അവസാനിപ്പിക്കും

GULF

നിർബന്ധിതവേലയും തൊഴിലിടത്തിലെ വിവേചനവും അവസാനിപ്പിക്കും

Published

on

കു​വൈ​ത്ത് സി​റ്റി: തൊ​ഴി​ലി​ട​ങ്ങ​ളി​ലെ വി​വേ​ച​ന​വും നി​ർ​ബ​ന്ധി​ച്ച് ജോ​ലി​യെ​ടു​പ്പി​ക്കു​ന്ന ന​ട​പ​ടി​യും അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള നി​യ​മ​ത്തി​െൻറ ക​ര​ടു​രേ​ഖ​ക്ക് അം​ഗീ​കാ​രം. മ​സ്ക​ത്തി​ൽ ന​ട​ന്ന ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ തൊ​ഴി​ൽ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് അ​നു​മ​തി​യാ​യ​തെ​ന്ന് കു​വൈ​ത്ത് സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രി മ​റി​യം അ​ൽ​അ​ഖീ​ൽ പ​റ​ഞ്ഞു. തൊ​ഴി​ലി​ട​ങ്ങ​ളി​ലെ ഇ​ത്ത​രം ദു​ഷ്പ്ര​വ​ണ​ത​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് ഖ​ത്ത​റി​നെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. വി​വേ​ച​ന​ത്തി​നെ​തി​രെ പോ​രാ​ട്ടം ശ​ക്ത​മാ​ക്കി​യ സൗ​ദി​യി​ലെ ഭ​ര​ണ​കൂ​ട​ത്തെ​യും മ​ന്ത്രി മ​റി​യം അ​ൽ​അ​ഖീ​ൽ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

തൊ​ഴി​ൽ​മേ​ഖ​ല​യി​ലെ നൈ​പു​ണ്യ​വും ക്ഷ​മ​ത​യും പ​രി​ശോ​ധി​ക്കു​ന്ന​തി​നും യോ​ഗ്യ​ത നി​ർ​ണ​യ​ത്തി​നു​മാ​യി ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ​ക്കി​ട‍യി​ൽ പൊ​തു​വാ​യ കീ​ഴ്വ​ഴ​ക്ക​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​ക​ണ​മെ​ന്നും മ​ന്ത്രി മ​റി​യം അ​ൽ​അ​ഖീ​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ജി.​സി.​സി എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ് തൊ​ഴി​ൽ വ​കു​പ്പി​െൻറ ബ​ജ​റ്റ് അം​ഗീ​ക​രി​ച്ച​താ​യും മ​ന്ത്രി അ​റി​യി​ച്ചു. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ഗാ​ർ​ഹി​ക തൊ​ഴി​ൽ നി​യ​മം ഏ​കീ​ക​രി​ക്കാ​ൻ നേ​ര​ത്തേ കു​വൈ​ത്തി​ൽ സ​മാ​പി​ച്ച ജി.​സി.​സി തൊ​ഴി​ൽ മ​ന്ത്രി​ത​ല സ​മി​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. കു​വൈ​ത്തി​ന് പു​റ​മെ സൗ​ദി, ഖ​ത്ത​ർ, ബ​ഹ്റൈ​ൻ, യു.​എ.​ഇ, ഒ​മാ​ൻ എ​ന്നീ ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ ഗാ​ർ​ഹി​ക തൊ​ഴി​ൽ നി​യ​മം ഏ​കീ​ക​രി​ക്കു​ന്ന​തി​നാ​ണ് നി​ർ​ദേ​ശ​മു​ണ്ടാ​യ​ത്.

തൊ​ഴി​ൽ​മാ​റ്റം, മ​റ്റു​വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പൊ​തു​ന​യ​മു​ണ്ടാ​ക്കി​യി​രു​ന്നു. അ​ന്താ​രാ​ഷ്​​ട്ര തൊ​ഴി​ൽ​നി​യ​മ​ങ്ങ​ളെ മാ​നി​ച്ചു​കൊ​ണ്ട്​ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന രീ​തി​യി​ലാ​യി​രു​ന്നു നി​ർ​ദി​ഷ്​​ട നി​യ​മം. തു​ട​ർ​ച്ച​യാ​യി എ​ട്ടു​മ​ണി​ക്കൂ​ർ ഉ​​ൾ​പ്പെ​ടെ ദി​വ​സ​ത്തി​ൽ 12 മ​ണി​ക്കൂ​ർ വി​ശ്ര​മം ഉ​റ​പ്പു​വ​രു​ത്തും. 18 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​രെ ജോ​ലി​ക്കു​വെ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. വി​വി​ധ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി ക്ഷാ​മം രൂ​ക്ഷ​മാ​ണ്. തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളും ചൂ​ഷ​ണ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി വി​വി​ധ രാ​ജ്യ​ങ്ങ​ൾ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്ന​ത്​ നി​ർ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്​ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ഉ​ണ്ടാ​ക്കി​യ അ​വ​മ​തി​പ്പു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ പൊ​തു​ന​യം രൂ​പ​വ​ത്​​ക​രി​ക്കാ​നും സ​മ​ഗ്ര നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​നും തീ​രു​മാ​നി​ച്ച​ത്.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News