Connect with us
Malayali Express

Malayali Express

വി​മാ​ന​ത്താ​വ​ള​ത്തി​ലെ സേ​വ​നം: 72 ശ​ത​മാ​നം യാ​ത്ര​ക്കാ​രും സം​തൃ​പ്‍ത​ർ

GULF

വി​മാ​ന​ത്താ​വ​ള​ത്തി​ലെ സേ​വ​നം: 72 ശ​ത​മാ​നം യാ​ത്ര​ക്കാ​രും സം​തൃ​പ്‍ത​ർ

Published

on

ജി​ദ്ദ: സൗ​ദി​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ളി​ൽ 72 ശ​ത​മാ​നം യാ​ത്ര​ക്കാ​രും സം​തൃ​പ്‍ത​രെ​ന്ന് സ​ർവേ റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ മാ​സം ന​ട​ത്തി​യ അ​ഭി​പ്രാ​യ സ​ർ​വേ​യു​ടെ ഫ​ല​മ​നു​സ​രി​ച്ചാ​ണ് റി​പ്പോ​ർ​ട്ട്. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി എ​ല്ലാ മാ​സ​വും ഇ​ത്ത​ര​ത്തി​ലു​ള്ള സ​ർ​വേ​ക​ൾ ന​ട​ന്നു​വ​രു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​നാ​ണ് റി​പ്പോ​ർ​ട്ട് പു​റ​ത്തി​റ​ക്കി​യ​ത്. ക​ഴി​ഞ്ഞ മാ​സം രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച യാ​ത്ര​ക്കാ​രി​ൽ​നി​ന്ന്​ ശേ​ഖ​രി​ച്ച അ​ഭി​പ്രാ​യ സ​ർ​വേ​യാ​ണ് റി​പ്പോ​ർ​ട്ടി​നാ​ധാ​രം. 6,60,000 യാ​ത്ര​ക്കാ​രാ​ണ് അ​ഭി​പ്രാ​യ സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

ഇ​വ​രി​ൽ 72 ശ​ത​മാ​നം പേ​രും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ളി​ൽ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. യാ​ത്ര​ക്കാ​ർ​ക്കാ​യി ഒ​രു​ക്കി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ പെ​രു​മാ​റ്റം, വി​മാ​ന​ങ്ങ​ളു​ടെ വ​ര​വ്, പോ​ക്ക് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ് അ​ഭി​പ്രാ​യ സ​ർ​വേ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യും ല​ക്ഷ്യം​വെ​ച്ച് എ​ല്ലാ മാ​സ​വും ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ ഇ​ത്ത​ര​ത്തി​ൽ അ​ഭി​പ്രാ​യ സ​ർ​വേ ന​ട​ത്തി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്നു​ണ്ട്. വി​ഷ​ൻ 2030 പ​രി​ഷ്ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ഇ​ത്ത​രം റി​പ്പോ​ർ​ട്ടു​ക​ൾ സ​ഹാ​യ​ക​ര​മാ​വു​ന്നു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Continue Reading

Latest News