Connect with us
Malayali Express

Malayali Express

അ​റാ​റി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ല

GULF

അ​റാ​റി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ല

Published

on

അ​റാ​ർ: തൊ​ഴി​ൽ പ്ര​തി​സ​ന്ധി​യി​ൽ​പെ​ട്ട്​ അ​റാ​റി​ൽ ക​ടു​ത്ത ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന 60 ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ര്യ​ത്തി​ൽ എം​ബ​സി​യു​ടെ​യോ, കേ​ന്ദ്ര ഗ​വ​ൺ​മ​െൻറി​​െൻറ​യോ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ല്ല. റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലും ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലും പ​രാ​തി ന​ൽ​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നാ​ണ്​ തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി ദ​മ്മാം അ​ൽ​ഖോ​ബ​ർ ക്ലീ​നി​ങ്​ ക​മ്പ​നി​യാ​യ അ​ൽ​കോ​ദ​രി​യു​ടെ കീ​ഴി​ൽ വ​ട​ക്ക​ൻ അ​തി​ർ​ത്തി​യി​ലെ അ​റാ​റി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന തൊ​ളി​ലാ​ളി​ക​ളാ​ണ്​ പ്ര​തി​സ​ന്ധി​യി​ൽ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ൽ ശ​മ്പ​ള​വും ജോ​ലി​യും ഇ​ഖാ​മ​യു​മി​ല്ലാ​തെ വി​ഷ​മി​ക്കു​ക​യാ​ണ്​ 60 ഇ​ന്ത്യ​ക്കാ​ർ.

ക്ലീ​നി​ങ് ക​മ്പ​നി​യു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം​കൊ​ണ്ട് മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ ക​മ്പ​നി​യു​മാ​യു​ള്ള ക​രാ​ർ അ​വ​സാ​നി​പ്പി​ച്ച് മ​റ്റൊ​രു ക​മ്പ​നി​യെ ജോ​ലി ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. ​േജാ​ലി ന​ഷ്​​​ട​പ്പെ​ട്ട​വ​രു​ടെ ജീ​വി​തം വ​ള​രെ​യ​ധി​കം പ്ര​യാ​സ​ക​ര​മാ​യി തു​ട​രു​ക​യാ​ണ്. ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണ​ത്തി​നു​പോ​ലും ബു​ദ്ധി​മു​ട്ടു​ന്ന ഇ​വ​രി​ൽ പ​ല​രും രോ​ഗി​ക​ളും അ​വ​ശ​രു​മാ​ണ്. അ​പ​ക​ട​ത്തി​ൽ പ​രി​ക്ക് പ​റ്റി​യ​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ത​മി​ഴ്നാ​ട് മു​ത​ൽ കൊ​ൽ​ക്ക​ത്ത വ​രെ​യു​ള്ള ഇ​ന്ത്യ​ക്കാ​രാ​ണി​വ​ർ. അ​റാ​റി​ലെ മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ അ​റാ​ർ പ്ര​വാ​സി സം​ഘ​മാ​ണ് ഇ​വ​ർ​ക്ക് തു​ണ. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും മ​റ്റും ഇ​പ്പോ​ൾ അ​വ​രെ​ത്തി​ച്ചു കൊ​ടു​ത്തു​കൊ​ണ്ടി​രി​ക്ക​യാ​ണ്. അ​റാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ തൊ​ഴി​ലാ​ളി​ക​ൾ കൊ​ടു​ത്ത പ​രാ​തി തൊ​ഴി​ൽ വ​കു​പ്പി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.ഇ​തു സം​ബ​ന്ധി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ ലേ​ബ​ർ വ​കു​പ്പി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ക​മ്പ​നി ആ​സ്ഥാ​ന​മാ​യ ദ​മ്മാ​മി​ൽ പോ​യി അ​വി​ടെ പ​രാ​തി ന​ൽ​കാ​നു​ള്ള ഉ​പ​ദേ​ശ​മാ​ണ് ല​ഭി​ച്ച​ത്.

ഇ​ക്കാ​ര്യം വീ​ണ്ടും ഗ​വ​ർ​ണ​റേ​റ്റി​ൽ അ​റി​യി​ച്ച തൊ​ഴി​ലാ​ളി​ക​ളോ​ട് അ​ടു​ത്ത ആ​ഴ്ച വ​രെ കാ​ത്തി​രി​ക്കാ​നും ന്യാ​യ​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​കും എ​ന്ന് ഉ​റ​പ്പ് കൊ​ടു​ത്തി​ട്ടു​ണ്ട്. എ​ന്നാ​ൽ, ദു​രി​ത​ത്തി​ലാ​യ തൊ​ഴി​ലാ​ളി​ക​ൾ റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലും ദി​ല്ലി​യി​ലെ വി​ദേ​ശ​മ​ന്ത്രാ​ല​യ​ത്തി​നും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഒ​രു പ്ര​തി​ക​ര​ണ​വും ഉ​ണ്ടാ​യി​ട്ടി​ല്ല. മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും പാ​സ്പോ​ർ​ട്ട് ന​മ്പ​റും വി​ലാ​സ​വും വെ​ച്ചാ​ണ് മാ​സ് പെ​റ്റീ​ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള​ത്. റി​യാ​ദ് എം​ബ​സി​യി​ലെ ലേ​ബ​ർ വെ​ൽഫെയ​ർ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ ഒ​രു ഫോ​ൺ​വി​ളി പോ​ലും വ​ന്നി​ല്ലെ​ന്ന്​ തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. അ​ടു​ത്ത ആ​ഴ്ച​യോ​ടെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ദ​മ്മാ​മി​ലേ​ക്ക് പോ​കു​ന്ന കാ​ര്യ​വും തൊ​ഴി​ലാ​ളി​ക​ൾ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന ക​മ്പ​നി​യു​ടെ താ​മ​സ സൗ​ക​ര്യം എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും അ​വ​സാ​നി​ക്കു​ന്ന നി​ല​യി​ലാ​ണ്.

പു​തു​താ​യി കോ​ൺ​ട്രാ​ക്ട് ല​ഭി​ച്ച ക​മ്പ​നി തൊ​ഴി​ലാ​ളി​ക​ൾ​ക്കു വേ​ണ്ടി സൗ​ക​ര്യ​പ്പെ​ടു​ത്താ​ൻ വേ​ണ്ടി പ​ഴ​യ ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് തെ​ല​ങ്കാ​ന സ്വ​ദേ​ശി ലിം​ബോ​ദ​രി പ​റ​ഞ്ഞു. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള സ​ർ​വി​സ് ആ​നു​കൂ​ല്യ​വും ശ​മ്പ​ള കു​ടി​ശ്ശി​ക​യു​മാ​യി ഒ​രോ തൊ​ഴി​ലാ​ളി​ക്കും ആ​യി​ര​ക്ക​ണ​ക്കി​ന് റി​യാ​ൽ ല​ഭി​ക്കാ​നു​ണ്ട്. തൊ​ഴി​ലാ​ളി​ക​ൾ ക്ഷ​മ​കെ​ട്ട് ഏ​തെ​ങ്കി​ലും നി​ല​യി​ൽ നാ​ട​ണ​യ​ട്ടെ എ​ന്ന ചി​ന്ത​യാ​ണ് ക​മ്പ​നി അ​ധി​കൃ​ത​ർ​ക്ക്. തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​ഖാ​മ പു​തു​ക്ക​ലും മ​റ്റു​മാ​യി വ​രു​ന്ന സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടാ​നാ​ണ് ക​മ്പ​നി ശ്ര​മി​ക്കു​ന്ന​തെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ ആ​രോ​പി​ക്കു​ന്നു. ത​ങ്ങ​ളു​ടെ പ്ര​യാ​സ​ങ്ങ​ളി​ൽ സ​ഹാ​യ​ത്തി​നാ​യെ​ത്തു​ന്ന അ​റാ​ർ പ്ര​വാ​സി സം​ഘ​ത്തോ​ടും മ​ല​യാ​ളി സ​മൂ​ഹ​ത്തോ​ടും ന​ന്ദി​യു​ണ്ടെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. ദ​മ്മാ​മി​ലേ​ക്ക് പോ​വു​ക​യാ​ണെ​ങ്കി​ൽ ദ​മ്മാ​മി​ലെ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​വും പ്ര​തീ​ക്ഷി​ക്കു​ക​യാ​ണ​വ​ർ.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News