Friday, April 19, 2024
HomeKeralaയൂറോപ്പുകാര്‍ക്ക് ഇപ്പോള്‍ താല്‍പര്യം ആഫ്രിക്കയും ബ്രസീലും; അടുത്ത സാമ്ബത്തിക വര്‍ഷത്തില്‍ കേരളത്തിന് വമ്ബൻ തിരിച്ചടി

യൂറോപ്പുകാര്‍ക്ക് ഇപ്പോള്‍ താല്‍പര്യം ആഫ്രിക്കയും ബ്രസീലും; അടുത്ത സാമ്ബത്തിക വര്‍ഷത്തില്‍ കേരളത്തിന് വമ്ബൻ തിരിച്ചടി

കൊച്ചി: ചെങ്കടലിലെ രാഷ്ട്രീയ സംഘർഷങ്ങളും ഉത്പന്നവിലയിലെ കുതിപ്പും സംസ്ഥാനത്തെ കാപ്പി കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്നു.

ചെങ്കടലിലൂടെ കപ്പലുകളുടെ യാത്ര സുരക്ഷിതമല്ലാത്തതിനാല്‍ ഷിപ്പിംഗ് കമ്ബനികള്‍ ചരക്ക്കൈകാര്യ ചെലവ് ഉയർത്തിയതും ഇൻഷ്വറൻസ് നിരക്കിലുണ്ടായ വർദ്ധനയും കയറ്റുമതിക്കാരുടെ മത്സരക്ഷമത കുറയ്‌ക്കുകയാണ്.

അടുത്ത സാമ്ബത്തിക വർഷത്തില്‍ പുതിയ കരാറുകള്‍ ഒപ്പുവെക്കുമ്ബോള്‍ കേരളത്തിലെ കാപ്പി കയറ്റുമതിക്കാർ വലിയ തിരിച്ചടി നേരിടുമെന്ന് അസോസിയേഷൻ ഒഫ് പ്ളാന്റേഴ്സ് ഒഫ് കേരള(എ.പി.കെ) ചെയർമാൻ പ്രിൻസ് തോമസ് ജോർജ് പറഞ്ഞു. ചെങ്കടല്‍ പ്രശ്നത്തിന് ശേഷം ഷിപ്പിംഗ് നിരക്കുകളില്‍ 700 ശതമാനം വരെ വർദ്ധനയാണുള്ളത്. നിലവിലുള്ള കരാറുകളനുസരിച്ച്‌ കയറ്റുമതിയെ ബാധിക്കില്ലെങ്കിലും അടുത്ത വർഷത്തെ സാഹചര്യം വലിയ വെല്ലുവിളിയാകുമെന്നും അദ്ദേഹം പറയുന്നു.

ആഗോള മേഖലയുടെ ചുവടുപിടിച്ച്‌ ആഭ്യന്തര വിപണിയില്‍ കാപ്പിയുടെ വില കുത്തനെ ഉയർന്നതും കയറ്റുമതി സാദ്ധ്യതകളെ പ്രതികൂലമായി ബാധിക്കുന്നു. ഉത്പന്നങ്ങളുടെ വിലക്കയറ്റവും ജിയോപൊളിറ്റിക്കല്‍ പ്രശ്നങ്ങളും മൂലം ഇന്ത്യയുടെ കാപ്പി കയറ്റുമതി ഇരുപത് ശതമാനം വരെ ഇടിയുമെന്നാണ് പ്രവചനം.

ആഭ്യന്തര ഉത്പാദനം മെച്ചപ്പെട്ടുവെങ്കിലും രാജ്യാന്തര വിപണിയിലെ ഉത്പന്ന ലഭ്യത കുത്തനെ കുറഞ്ഞതാണ് വില ഗണ്യമായി കൂടാൻ കാരണം. റൊബസ്റ്റാ കോഫിയുടെ വില മുൻവർഷത്തേക്കാള്‍ 60 ശതമാനം ഉയർന്ന് കിലോഗ്രാമിന് 290 രൂപ വരെ ഉയർന്നു. വിയറ്റ്നാം, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ഉത്പാദനം കുറഞ്ഞതോടെ രാജ്യാന്തര വിപണിയില്‍ റോബസ്റ്റാ കാപ്പി വില ടണ്ണിന് 3,200 ഡോളറായി ഉയർന്നു.

യൂറോപ്പ് വാങ്ങല്‍ കുറയ്ക്കുന്നു

ഇന്ത്യയില്‍ കാപ്പി വില കുതിച്ചുയർന്നതോടെ യൂറോപ്പിലെ സ്ഥാപനങ്ങള്‍ പശ്ചിമ ആഫ്രിക്ക, ബ്രസീല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുകയാണെന്ന് കയറ്റുമതിക്കാർ പറയുന്നു. കഴിഞ്ഞ വർഷം ഇന്ത്യയുടെ കാപ്പി കയറ്റുമതി 5.4 ശതമാനം കുറഞ്ഞ് 3.77 ലക്ഷം ടണ്ണായെന്ന് കോഫി ബോർഡിന്റെ കണക്കുകള്‍ പറയുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കയറ്റുമതിയില്‍ 15 ശതമാനത്തിലധികം ഇടിവുണ്ട്.

വെല്ലുവിളി

ചെങ്കടലിലെ പ്രശ്നങ്ങള്‍ മൂലം ഷിപ്പിംഗ് ചെലവ് കൂടുന്നു

ഉപഭോഗം കൂടിയതോടെ വില കുതിക്കുന്നു

ഉത്പാദന ചെലവിലെ വർദ്ധന

ബ്രാൻഡിംഗിലെ പോരായ്മകള്‍

കാപ്പി വില കിലോയ്ക്ക് 290 രൂപ

കയറ്റുമതി 3.77 ലക്ഷം ടണ്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular