Friday, March 29, 2024
HomeKeralaവില്‍പ്പനയ്ക്ക് എത്തിച്ച കഞ്ചാവുമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍

വില്‍പ്പനയ്ക്ക് എത്തിച്ച കഞ്ചാവുമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍

ട്ടപ്പന: വില്‍പ്പനയ്ക്കെത്തിച്ച ഒരു കിലോയിലധികം കഞ്ചാവുമായി കാഞ്ചിയാറിലെ സ്വകാര്യ സ്കൂളിലെ ഡ്രൈവർ അറസ്റ്റില്‍.

മുരിക്കാട്ടുകുടി വിളയാനിക്കല്‍ സുധീഷ് (34) ആണ് അറസ്റ്റിലായത്. എട്ടുമാസമായി പ്രദേശത്ത് കഞ്ചാവ് ചെറുപൊതികളാക്കി ചില്ലറ വില്‍പ്പന നടത്തുകയായിരുന്നു ഇയാള്‍.

എസ്.പി.യുടെ രഹസ്യാന്വേഷണ സംഘമായ ഡാൻസാഫിന് ലഭിച്ച വിവരത്തെ തുടർന്ന്, ഡാൻസാഫ് ടീമും കട്ടപ്പന സി.ഐ. സുരേഷ്കുമാറിന്റെ നേതൃത്വത്തില്‍ കട്ടപ്പന പോലീസും നടത്തിയ നീക്കത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒന്നര വർഷമായി പ്രതി സ്കൂള്‍ ബസ് ഓടിയ്ക്കുകയാണ്. വിദ്യാർഥികള്‍ക്ക് ഇയാള്‍ കഞ്ചാവ് നല്‍കിയിട്ടുണ്ടോ എന്നുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular