Friday, April 26, 2024
HomeKeralaബീച്ചനഹള്ളി അണക്കെട്ട് തുറന്നു; കബനി വറ്റുന്നു

ബീച്ചനഹള്ളി അണക്കെട്ട് തുറന്നു; കബനി വറ്റുന്നു

പുല്‍പള്ളി: കബനി നദിയില്‍ ജലനിരപ്പ് കുത്തനെ കുറഞ്ഞു. കഴിഞ്ഞ ദിവസം ബീച്ചനഹള്ളി അണക്കെട്ടില്‍നിന്ന് കർണാടക വെള്ളം തുറന്നുവിടാൻ തുടങ്ങിയതോടെയാണ് ജലനിരപ്പ് കുത്തനെ താഴ്ന്നത്.

പെരിക്കല്ലൂർ മുതല്‍ കൊളവള്ളി വരെയുള്ള കബനിയുടെ ഭാഗങ്ങളില്‍ പാറക്കെട്ടുകള്‍ തെളിഞ്ഞുതുടങ്ങി. കർണാടകയിലെ ബീച്ചനഹള്ളി അണക്കെട്ടില്‍നിന്ന് കൃഷി ആവശ്യങ്ങള്‍ക്കായി വെള്ളം തുറന്നുവിട്ടതാണ് ജലനിരപ്പ് താഴാൻ കാരണമായത്. ഫെബ്രുവരി പകുതിക്കുമുമ്ബ് ജലനിരപ്പ് കുത്തനെ താഴ്ന്നത് ആശങ്കക്ക് കാരണമായിട്ടുണ്ട്. പുഴയില്‍നിന്ന് വെള്ളം പമ്ബുചെയ്ത് നിരവധി ഹെക്ടർ സ്ഥലത്ത് കൃഷി നടത്തുന്നുണ്ട്. പുഴയില്‍ ജലലഭ്യത ഇല്ലാതാകുന്നതോടെ ഇത് നിലക്കും. താപനില ഉയരുന്നതും വരാനിരിക്കുന്ന വരള്‍ച്ചക്കു മുന്നോടിയാണെന്ന് ചൂണ്ടിക്കാണിക്കുന്നു.

പൂർണമായും വയനാട്ടില്‍നിന്ന് ഉത്ഭവിക്കുന്ന കബനി നദിയിലെ ജലം പൂർണതോതില്‍ ഉപയോഗപ്പെടുത്തുന്നത് കർണാടകയാണ്. കർണാടകയുടെ ആവശ്യങ്ങള്‍ക്കു ശേഷമാണ് വെള്ളം തമിഴ്നാടിനും കൊടുക്കുന്നത്. കൊളവള്ളി ഭാഗത്ത് പുഴ ജലസമൃദ്ധമാണ്. ഈ ഭാഗത്ത് സ്വകാര്യവ്യക്തികളടക്കം മോട്ടോർ ഉപയോഗിച്ച്‌ വെള്ളം പമ്ബ് ചെയ്താണ് വയല്‍കൃഷി ഉള്‍പ്പെടെ നടത്തുന്നത്. ജലസേചന വകുപ്പിന്റെ പമ്ബ് ഹൗസും ഇവിടെയുണ്ട്.

കബനിയില്‍ വരുംദിവസങ്ങളില്‍ ജലനിരപ്പ് കുറയുന്നതോടെ കൃഷിപ്പണികളെ ദോഷകരമായി ബാധിക്കുമെന്ന് കർഷകർ പറയുന്നു. മുൻ വർഷങ്ങളില്‍ മാർച്ച്‌ മാസത്തോടെയായിരുന്നു വെള്ളം പുഴയില്‍ കുറഞ്ഞത്. എന്നാല്‍, ഇത്തവണ കർണാടകയില്‍ കൃഷിപ്പണികള്‍ നേരത്തേ ആരംഭിച്ചിട്ടുണ്ട്. നിശ്ചിത അളവില്‍ വെള്ളം ഈ ആവശ്യങ്ങള്‍ക്കായി തുറന്നുവിടുന്നുമുണ്ട്. കൃഷി ആവശ്യങ്ങള്‍ക്ക് ജലവിനിയോഗം കുറഞ്ഞാല്‍ കാർഷിക മേഖലയില്‍ വൻ തിരിച്ചടികളുണ്ടാകുമെന്ന് കർഷകർ പറയുന്നു. പെരിക്കല്ലൂർ ഭാഗത്ത് പുഴയില്‍ ജലനിരപ്പ് ഗണ്യമായി താഴ്ന്നിട്ടുണ്ട്. മരക്കടവ് ഭാഗത്ത് വെള്ളം താഴ്ന്നാല്‍ പുല്‍പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള പദ്ധതികളെയും ദോഷകരമായി ബാധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular