Friday, April 19, 2024
HomeUSAചിക്കാഗോ മലയാളി അസ്സോസിയേഷൻ്റെ നാഷണൽ യൂത്ത് സമ്മിറ്റ് മെയ് 24, 25 തീയതികളിൽ

ചിക്കാഗോ മലയാളി അസ്സോസിയേഷൻ്റെ നാഷണൽ യൂത്ത് സമ്മിറ്റ് മെയ് 24, 25 തീയതികളിൽ

ചിക്കാഗോ: മികച്ച സംഘടനാ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധയാകർഷിച്ച ചിക്കാഗോ മലയാളി അസ്സോസിയേഷൻ  യുവജനങ്ങളെ അണിനിരത്തി  2024 മെയ് 24, 25 തീയതികളിൽ നാഷണൽ യൂത്ത് സമ്മിറ്റ്  സംഘടിപ്പിക്കുമെന്ന് പ്രസിഡൻ്റ് ജെസി റിൻസി അറിയിച്ചു.

സി.എം. എ സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തോട് അനുബന്ധിച്ച് നടത്തുന്ന യുവജന സംഗമത്തിന് നിരവധി പ്രത്യേകതകൾ ഉണ്ട്. അമേരിക്കൻ മലയാളികൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് തങ്ങളുടെ കുട്ടികൾക്ക് മനസ്സിനിണങ്ങിയ ഒരു ജീവിത പങ്കാളിയെ കണ്ടെത്തുക എന്നത്. ഈ യുവജന സംഗമത്തിൽ കൗൺസിലിംഗ് ക്ലാസുകൾ, വിവിധ കുടുംബങ്ങൾ തമ്മിൽ കാണുന്നതിനും സംസാരിക്കുന്നതിനും അവരുടെ ബന്ധുക്കളെ പരിചയപ്പെടുന്നതിനും അവസരമൊരുക്കും . തങ്ങളുടെ കുട്ടികളുടെ വിവരങ്ങൾ കൈമാറുകയും ആരോഗ്യകരമായ ബന്ധങ്ങൾ നമുടെ സമൂഹത്തിൽ ഉണ്ടാവുകയും ചെയ്യുക എന്നതാണ് നാഷണൽ യൂത്ത് സമ്മിറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക സംഘടനകളുടെ വിപുലമായ പങ്കാളത്തവും ഈ സമ്മേളനത്തിന് കരുത്ത് പകരും. വിവാഹ പ്രായമായ ചെറുപ്പക്കാരുടെ സംഗമം കൂടിയായി ഈ പരിപാടിയെ മാറ്റാൻ ക്രമീകരണങ്ങൾ നടത്തും.

അമേരിക്കൻ മലയാളി കുടുംബങ്ങളുടെ വളർച്ച വളർന്നു വരുന്ന യുവ സമൂഹത്തിലൂടെയാണ്. അവർക്ക് മലയാളി കുടുംബങ്ങളുമായി ബന്ധപ്പെട്ടുവാനും ഒരു മലയാളി കൂട്ടായ്മ എല്ലാ വിഭാഗങ്ങളിലും ഉണ്ടാക്കിയെടുക്കുവാനും ഈ സംഗമം ഉപകരിക്കുമെന്ന് സി.എം. എ ബോർഡ് അറിയിച്ചു.

അമേരിക്കൻ മലയാളി യുവ സമൂഹത്തെ മലയാളത്തെ സ്നേഹിക്കുന്ന , കുടുംബ ബന്ധങ്ങളുടെ പവിത്രത മനസ്സിലാക്കുന്ന, സംഘടനാ ബോധമുള്ള ഒരു സമൂഹമായി നിലനിർത്തുവാൻ കഴിയുന്നവരായി വളർത്തുവാൻ സി. എം. എ നാഷണൽ സമ്മിറ്റ് കൊണ്ട് സാധിക്കും.പ്രസ്തുത പരിപാടിയിലേക്ക് അമേരിക്കൻ മലയാളി കുടുംബങ്ങളേയും, യുവജന സമൂഹത്തെയും ഹാർദ്ദവമായി ക്ഷണിക്കുന്നുവെന്ന് പ്രസിഡന്റ് ജെസ്സി റിൻസി, സെക്രട്ടറി ആൽവിൻ ഷിക്കോർ, ട്രഷറർ മനോജ് അച്ചേട്ട്, വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തൻ പുരയിൽ, ജോ. സെക്രട്ടറി വിവിഷ് ജേക്കബ്, ജോ. ട്രഷറർ സിബിൽ ഫിലിപ്പ്, യൂത്ത് പ്രതിനിധികളായ സി.ജെ മാത്യു, സാറാ അനിൽ, വനിതാ പ്രതിനിധികളായ ഷൈനി ഹരിദാസ്, ഷാന മോഹൻ ,നിഷ സജി, സീനിയർ പ്രതിനിധികളായ വർഗീസ് ടി മോനി, തോമസ് വിൻസെന്റ്, ബോർഡ് മെമ്പേഴ്സ് ആയ ആഗ്നസ് മാത്യു, സന്തോഷ് വി ജോർജ്, സൂസൻ ചാക്കോ, ബോബി ചിറയിൽ , സജി തയ്യിൽ, ജോസ് മണക്കാട്ട് , റോസ് വടകര, പ്രിൻസ് ഈപ്പൻ, ബിജു മുണ്ടയ്ക്കൽ, കിഷോർ കണ്ണാല, ജോഷി പൂവത്തുങ്കൽ, മാത്യു ജെയ്സൺ, സജി മാലിത്തുരുത്തേൽ, എക്സ് ഒഫീഷ്യൽസ് ആയ ജോഷി വള്ളിക്കളം, ലീല ജോസഫ് എന്നിവർ അറിയിച്ചു

ആൽവിൻ ഷിക്കോർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular