Connect with us
Malayali Express

Malayali Express

നടുവൊടിഞ്ഞു വിപണി : സമ്പദ് ഘടന ഇടിഞ്ഞു

BUSINESS

നടുവൊടിഞ്ഞു വിപണി : സമ്പദ് ഘടന ഇടിഞ്ഞു

Published

on

മാത്യു ജോണ്‍

സമ്പദ്ഘടനയുടെ നട്ടെല്ലായ അടിസ്ഥാനമേഖലയുടെ വളർച്ചയിൽ വൻ ഇടിവ്. കൽക്കരി, അസംസ്കൃത എണ്ണ, വൈദ്യുതി തുടങ്ങി എട്ട് മേഖലകളിലെ വളർച്ച ജൂലൈയിൽ 2.1 ശതമാനമായി ഇടിഞ്ഞു. കഴിഞ്ഞവർഷം 7.3 ശതമാനമായിരുന്നു വളർച്ച. സാമ്പത്തികമാന്ദ്യത്തിന്‍റെ ആഴം വെളിപ്പെടുത്തുന്നതാണ് ഈ പിന്നോട്ടടി.പ്രകൃതിവാതകം, റിഫൈനറി ഉൽപ്പന്നങ്ങൾ, വളം, ഉരുക്ക്, സിമന്‍റ് എന്നിവ കൂടി ഉൾപ്പെടുന്ന അടിസ്ഥാനമേഖലയിൽ നിന്നാണ് മൊത്തം വ്യാവസായിക ഉൽപ്പാദനത്തിന്‍റെ 40 ശതമാനം. ഏപ്രിൽമുതൽ ഓരോ മാസവും വളർച്ച പിന്നോട്ടാണ്.കൽക്കരി, അസംസ്കൃത എണ്ണ, പ്രകൃതിവാതകം, റിഫൈനറി ഉൽപ്പന്നങ്ങൾ എന്നീ മേഖലകളിലെ വളർച്ച പൂജ്യത്തിലും താഴെയായി. കൽക്കരിയിൽ 1.4 ശതമാനവും അസംസ്കൃത എണ്ണയിൽ 4.4 ശതമാനവും പ്രകൃതിവാതകത്തിൽ അരശതമാനവും റിഫൈനറിമേഖലയിൽ 0.9 ശതമാനവുമാണ് ഉൽപ്പാദന ഇടിവ്. വളംമേഖലയിൽ 1.5 ശതമാനവും ഉരുക്കിൽ 6.6 ശതമാനവും സിമന്‍റിൽ 7.9 ശതമാനവും വൈദ്യുതിമേഖലയിൽ 4.2 ശതമാനവും ഉൽപ്പാദനവളർച്ച ജൂലൈയിൽ രേഖപ്പെടുത്തി. ജൂണിൽ വ്യാവസായിക ഉൽപ്പാദന സൂചികയിൽ (ഐഐപി) രണ്ട് ശതമാനംമാത്രമാണ് വളർച്ചയെന്ന് സ്ഥിതിവിവര കണക്ക് മന്ത്രാലയത്തിന്‍റെ റിപ്പോർട്ടിൽ പറഞ്ഞു. 2018 ജൂണിൽ ഏഴ് ശതമാനമായിരുന്നു വളർച്ച. നടപ്പ് സാമ്പത്തികവർഷം ഏപ്രിൽ-ജൂണിൽ മൊത്തം സാന്പത്തികവളർച്ച അഞ്ച് ശതമാനമായി ഇടിഞ്ഞതിന് പിന്നാലെയാണ് അടിസ്ഥാനമേഖലയിലെ പിന്നോട്ടടി. ഇത് ജൂലൈ- സെപ്തംബർ പാദത്തിലും ജിഡിപി വളർച്ചയെ ബാധിക്കും.

രാജ്യത്ത് വാഹനവിൽപ്പനയിൽ തുടർച്ചയായ നാലാം മാസവും വൻ ഇടിവ്. കാർവിപണിയുടെ പകുതിയും കൈയാളുന്ന മാരുതി സുസുകിയുടെ വിൽപ്പന ആഗസ്തിൽ 36 ശതമാനം ഇടിഞ്ഞു. ഹോണ്ടയ്ക്ക് 51 ഉം ടാറ്റാ വാഹനങ്ങളുടേത് 58 ശതമാനവും.കഴിഞ്ഞ ആഗസ്തിൽ മാരുതിയുടെ 1,45,895 കാറുകളാണ് വിറ്റത്. ഇക്കൊല്ലം 93,173. ഹ്യൂണ്ടായ് ഇന്ത്യയുടേത് 45,801 ൽനിന്ന് 38,205ആയി . മഹീന്ദ്ര ആൻഡ് മഹീന്ദ്ര 19,758ൽനിന്ന് 13,507ലേക്ക് ഇടിഞ്ഞു. ടാറ്റാ കാറുകളുടെ വിൽപ്പന 17,351ൽനിന്ന് 7,316 ആയി.വാണിജ്യവാഹനങ്ങളുടെ വിൽപ്പനയും ഇടിഞ്ഞു. വോൾവോ ഐഷർ-42 ശതമാനം, മഹീന്ദ്ര ആൻഡ് മഹീന്ദ്ര-28 ശതമാനം, ടാറ്റാ മോട്ടോഴ്സ്-45 ശതമാനം എന്നിങ്ങനെയാണ് കുറവ്. വാഹനവിപണിയിൽ മാന്ദ്യം തുടരുകയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.

Continue Reading

Latest News