Connect with us
Malayali Express

Malayali Express

രണ്ടു കാലുകളും ഒടിഞ്ഞ 11മാസം പ്രായമുളള പെണ്‍കുട്ടിയെ ചികിൽസിക്കാൻ പാവക്കുട്ടിയെ ചികിൽസിച്ചു കാണിച്ച് ഡോക്ടര്‍മാര്‍

INDIA

രണ്ടു കാലുകളും ഒടിഞ്ഞ 11മാസം പ്രായമുളള പെണ്‍കുട്ടിയെ ചികിൽസിക്കാൻ പാവക്കുട്ടിയെ ചികിൽസിച്ചു കാണിച്ച് ഡോക്ടര്‍മാര്‍

Published

on


ന്യുഡല്‍ഹി: കട്ടിലിൽ നിന്ന് വീണ് രണ്ടു കാലുകളും ഒടിഞ്ഞ നിലയില്‍ ചികിത്സയ്ക്ക് കൊണ്ടുവന്ന 11മാസം പ്രായമുളള പെണ്‍കുട്ടിയ്ക്ക് ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ ഏറെ കഷ്ടപ്പെട്ടു. ഒടുവില്‍ അവളുടെ അമ്മ പറഞ്ഞു, ‘അവളുടെ പാവക്കുട്ടിയെ ആദ്യം ചികിത്സിക്കൂ, അപ്പോള്‍ അവളും സഹകരിക്കും. കാരണം അവള്‍ക്ക് അത്രയേറെ പ്രിയപ്പെട്ട പാവക്കുട്ടിയാണത്.’

അമ്മയുടെ ഐഡിയ ഡോക്ടര്‍മാര്‍ പരീക്ഷിച്ചു. നൂറു ശതമാനം വിജയം. രണ്ടുകാലുകളും കെട്ടിത്തൂക്കിയ നിലയിലാണ് പെണ്‍കുട്ടിയും അവളുടെ പാവക്കുട്ടിയും. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഡല്‍ഹിയിലെ ലോക് നായക് ആശുപത്രിയിലാണ് സംഭവം. ഓര്‍ത്തോപീഡിക് വിഭാഗം പ്രൊഫസര്‍ ഡോ.അജയ് ഗുപ്തയാണ് കുട്ടിയെ ചികിത്സിക്കുന്നത്.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News