Thursday, March 28, 2024
HomeKeralaമലയാളി ക്രിസ്ത്യൻ കോണ്‍ഗ്രിഗേഷൻ ഭാരവാഹികള്‍

മലയാളി ക്രിസ്ത്യൻ കോണ്‍ഗ്രിഗേഷൻ ഭാരവാഹികള്‍

കുവൈത്ത് സിറ്റി: മലയാളി ക്രിസ്ത്യൻ കോണ്‍ഗ്രിഗേഷൻ (കെ.ടി.എം.സി.സി) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചീഫ് റിട്ടേണിങ് ഓഫിസർ ബിജു ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

ജസ്റ്റിൻ തോമസ്, നോയല്‍ ചെറിയാൻ, ഷിബു വി.സാം എന്നിവർ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി.

പുതിയ പ്രവർത്തന വർഷത്തെ വിവിധ പദ്ധതികള്‍ക്കും യോഗം രൂപം നല്‍കി. ഈ മാസം 21ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ പ്രവർത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യും.

ഭാരവാഹികള്‍: വിനോദ് കുര്യൻ (പ്രസി), ഷിജോ തോമസ് (സെക്ര), ജീസ് ജോർജ് ചെറിയാൻ(ട്രഷ), ജിനോ അരീക്കല്‍(വൈ. പ്രസി), ജെറാള്‍ഡ് ജോസഫ്(ജോ.സെക്ര), അജു എബ്രഹാം(ജോ.ട്രഷ), റോയ് കെ. യോഹന്നാൻ, സജു വി. തോമസ് (കോമണ്‍ കൗണ്‍സില്‍), അജോഷ് മാത്യു, വർഗീസ് മാത്യു, ജോസഫ് എം.പി, എബിൻ ടി. മാത്യു, കുരുവിള ചെറിയാൻ, ഷിലു ജോർജ് (കമ്മിറ്റി അംഗങ്ങള്‍), ജോണ്‍ തോമസ്‌, ഗോഡ്‍ലി ജോസഫ്, തോമസ് ഫിലിപ്പ് (ഓഡിറ്റേഴ്‌സ്).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular