Connect with us
Malayali Express

Malayali Express

കണ്ണൂര്‍ ഡീലക്‌സ് ബസ് അര നൂറ്റാണ്ട് പിന്നിടുന്നു

CINEMA

കണ്ണൂര്‍ ഡീലക്‌സ് ബസ് അര നൂറ്റാണ്ട് പിന്നിടുന്നു

Published

on

സിനിമയ്ക്ക് 50 വയസ്, ബസിന് 52

പ്രേംനസീറും ഷീലയും അടൂര്‍ ഭാസിയും തകര്‍ത്തഭിനയിച്ച ബ്ലാക്ക് ആന്‍ഡ് വൈറ്റ് ത്രില്ലറായ കണ്ണൂര്‍ ഡീലക്‌സ്. മലയാളത്തിലെ ആദ്യത്തെ റോഡ് മൂവി. ആ സിനിമ ഷൂട്ട് ചെയ്ത കെ.എസ്.ആര്‍.ടി.സിയുടെ നിത്യഹരിത ബസ് സര്‍വീസാണ് കണ്ണൂര്‍ ഡീലക്‌സ്.
1969ല്‍ റിലീസായ സിനിമയ്ക്ക് 50 വയസാകുന്നു. അതിനും രണ്ട് കൊല്ലം മുന്‍പേ സര്‍വീസ് ആരംഭിച്ച കണ്ണൂര്‍ ഡീലക്സ് ബസിന് 52 വയസും. കെ.എസ്.ആര്‍.ടി.സി എത്രയോ സര്‍വീസുകള്‍ നിറുത്തിയിട്ടും കണ്ണൂര്‍ ഡീലക്‌സ് യാത്രക്കാരുടെ നിത്യ ഹരിത കാമുകിയും കാമുകനുമായി ഇന്നും ഓടിക്കൊണ്ടേയിരിക്കുന്നു. അന്ന് 28 സീറ്റുള്ള ബെന്‍സ് ബസായിരുന്നു. ഇപ്പോള്‍ ടാറ്റയുടെ ബസാണ്.?സിനിമാക്കഥതിരുവനന്തപുരം – കണ്ണൂര്‍ ബസിലെ ഒരു മോഷണവും കള്ളനെ പിടിക്കുന്നതുമാണ് കഥ. ചേര്‍ത്തലയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തിന്റെ മാതൃകയിലാണ് കള്ളനെ പിടിക്കുന്നത്. മുതലാളി കോഴിക്കോട്ടെ കൂട്ടാളിക്ക് നല്‍കാന്‍ ഏല്പിച്ച 25,000 രൂപയുമായി ഷീലയുടെ കഥാപാത്രമായ ജയശ്രീ കണ്ണൂര്‍ ഡീലക്‌സില്‍ യാത്ര തിരിക്കുന്നു. അതില്‍ ഒരു കെട്ട് കള്ളനോട്ടാണ്.

യാത്രയ്ക്കിടെ കള്ളന്‍ ഗോപാലകൃഷ്ണന്‍ (ജോസ്പ്രകാശ്) ജയശ്രീയുടെ ബാഗ് അടിച്ചു മാറ്റി വഴിക്ക് ഇറങ്ങിപ്പോകുന്നു. ജയശ്രീ കണ്ടക്ടറെ (നെല്ലിക്കോട് ഭാസ്‌കരന്‍) വിവരം അറിയിച്ചു. ബസില്‍ പരിശോധിച്ചപ്പോള്‍ ഒരു യാത്രക്കാരനെ കാണാനില്ല. ബുദ്ധിമാനായ കണ്ടക്ടര്‍ കണ്ണൂര്‍ ബോര്‍ഡ് മാറ്റി തിരുവനന്തപുരം ബോര്‍ഡ് വച്ച് വണ്ടി തിരിച്ചു വിട്ടു. വഴിയില്‍ കാത്തുനിന്ന മണ്ടന്‍ കള്ളന്‍ പഴയ ബസാണെന്നറിയാതെ കയറി. കായംകുളത്തുവച്ച് പൊലീസ് കള്ളനെ അറസ്റ്റ് ചെയ്തു. അവിടെ നിന്ന് കോഴിക്കോട്ടേക്ക് തിരിക്കുന്ന ബസില്‍ മാനസികാസ്വാസ്ഥ്യമുള്ള നമ്പൂതിരിയും (നസീര്‍) സില്‍ബന്തി ചന്തുവും (അടൂര്‍ ഭാസി) കയറുന്നു. ഇരുവരും വേഷം മാറിയ സി.ഐ.ഡികളാണ്. കോഴിക്കോട്ടെത്തിയ അവര്‍ കള്ളനോട്ട് സംഘത്തെ കുടുക്കുന്നു.

ക്ലൈമാക്‌സില്‍ ജയശ്രീ കേന്ദ്ര ഇന്റലിജന്‍സ് ഓഫീസറാണെന്നും വെളിപ്പെടുന്നു.ഹിറ്റ് മേക്കര്‍ എബി രാജ് ആണ് കണ്ണൂര്‍ ഡീലക്സിന്റെ സംവിധായകന്‍. ഐ.വി. ശശി സഹസംവിധായകനായിരുന്നു. ശ്രീകുമാരന്‍ തമ്പി രചിച്ച് ദക്ഷിണാമൂര്‍ത്തി ഈണം നല്‍കി യേശുദാസും ജയചന്ദ്രനും കമുകറയും എസ്. ജാനകിയും പാടിയ പാട്ടുകളെല്ലാം സൂപ്പര്‍ഹിറ്റായി.

കണ്ണൂര്‍ ഡീലക്സ് ബസിന്റെ കന്നിയാത്ര 1967 ല്‍ അന്നത്തെ ഗതാഗത മന്ത്രി ഇമ്പിച്ചി ബാവ ഫ്ളാഗ് ഓഫ് ചെയ്തു. ആദ്യം തിരുവനന്തപുരം ഡിപ്പോയില്‍ നിന്നായിരുന്നു സര്‍വീസ്. കണ്ണൂര്‍ ഡിപ്പോ വന്നപ്പോള്‍ അവിടേക്ക് മാറ്റി. കണ്ണൂരില്‍ നിന്ന് വൈകിട്ട് 5.30ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 6ന് തിരുവനന്തപുരത്ത്. തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 6.30ന്.പിറ്റേന്നു രാവിലെ കണ്ണൂരില്‍. അരലക്ഷം രൂപ വരെയാണ് പ്രതിദിന കളക്ഷന്‍

Continue Reading

Latest News