Connect with us
Malayali Express

Malayali Express

ഫൊക്കാന ഭവനം പദ്ധതിക്കു ഉജ്ജ്വല തുടക്കം

FOKANA

ഫൊക്കാന ഭവനം പദ്ധതിക്കു ഉജ്ജ്വല തുടക്കം

Published

on

ഫ്രാന്‍സിസ് തടത്തില്‍

ന്യൂജേഴ്‌സി: സംസ്ഥാന സര്‍ക്കാരിന്റെ ഭവനം ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട് ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക ( ഫൊക്കാന) നടപ്പാക്കുന്ന ഫൊക്കാന ഭവനം പ്രോജക്ടട്ടിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി.ഒക്ടോബറില്‍ ആദ്യ ഘട്ടത്തെ 10 വീടുകളുടെ താക്കോല്‍ ദാനം നടത്തുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. വ്യക്തികള്‍, സംഘടനകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയവരുടെ സ്‌പോന്‌സര്ഷിപ്പോടെ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടത്തെ 10 വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള തുക നേരത്തെ തന്നെ സ്‌പോണ്‍സര്‍മാരില്‍ നിന്ന് സ്വരൂപിച്ചിരുന്നു. അടുത്ത ഘട്ടത്തിലേക്കുള്ള സ്‌പോണ്‍സര്‍മാര്‍ ആയി പലരും എത്തിയിട്ടുണ്ട്. കൂടുതല്‍ സ്‌പോണ്‍സര്‍മാരെ ലഭിച്ചാല്‍ പദ്ധതി ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഭവനം പ്രോജക്ടട്ടിന്റെ കോര്‍ഡിനേറ്ററും ഫൊക്കാന ട്രഷററുമായ സജിമോന്‍ ആന്റണി പറഞ്ഞു. സ്‌പോന്‌സര്ഷിപ്പിന് താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: ഇ-മെയില്‍: sajimonantony1@yahoo.com ഫോണ്‍: 8624322361.

കേരളത്തില്‍ അടുത്തകാലത്തുണ്ടായ മഹാപ്രളയത്തെ അതിജീവിച്ചുകൊണ്ടാണ് ആദ്യ ഘട്ട വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഒക്ടോബറില്‍ തന്നെ താമസയോഗ്യമാക്കുവാന്‍ കഴിഞ്ഞത്. വീടുകളുടെ നിര്മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കി ഒക്ടോബറില്‍ തന്നെ താക്കോല്‍ ദാനം നിര്‍വഹിക്കുമെന്ന് പ്രസിഡണ്ട് മാധവന്‍ ബി. നായര്‍, സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷറര്‍ സജിമോന്‍ ആന്റണി എന്നിവര്‍ അറിയിച്ചു.

കേരളത്തിലെ ഭവന രഹിതരായ തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ 2019 ജനുവരിയിലാണ് ഫൊക്കാന കേരളസര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയുടെ ഭാഗമായുള്ള ഭവനം ഫൗണ്ടേഷനുമായാണ് മഹാപ്രളയത്തില്‍ വീട് നഷ്ട്ടപ്പെട്ട 100 പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിനു സഹകരിക്കാന്‍ ഫൊക്കാന ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ജനുവരിയില്‍ തിരുവനന്തപുരത്തു നടന്ന ഫൊക്കാന കേരള കണ്‍വെന്‍ഷനില്‍ വച്ച് ഈ പദ്ധതിയുടെ ഉദ്ഘാടനം നര്‍വഹിച്ചിരുന്നു. .

2019 അവസാനത്തോടെ 100 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ ആരംഭിച്ച ആദ്യ ഘട്ട വീടുകളുടെ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയാകാറായപ്പോഴാണ് വീണ്ടും പ്രളയം തകര്‍ത്താടാന്‍ തുടങ്ങിയത്. 100 വീട് എന്ന ലക്ഷ്യം കൈവരിച്ചാല്‍ ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികകല്ലായി മാറും ഈ പദ്ധതി, അമേരിക്കയിലെ ഇതര മലയാളി സംഘടനകള്‍ക്കും സംഘടനകളുടെ സംഘടനകള്‍ക്കും കൈവരിക്കാന്‍ കഴിയാത്ത നേട്ടമായിരിക്കും ഇത്. ഫൊക്കാന പ്രസിഡണ്ട് മാധവന്‍ നായര്‍ കേരളത്തില്‍ ദിവസങ്ങളോളം ചെലവഴിച്ചാണ് ഈ പദ്ധതിക്ക് അന്തിമ രൂപം നല്‍കുന്നത്. സെക്രട്ടറി ടോമി കൊക്കാടിന്റെയും അസ്സോസിയേറ്റ് ട്രഷറര്‍ പ്രവീണ്‍ തോമസിന്റെയും ഊറ്റ പിന്തുണയാണ് ഈ പദ്ധതി ദ്രുതഗതിയില്‍ പുരോഗമിക്കുന്നതെന്നും സജിമോന്‍ ആന്റണി പറഞ്ഞു.

രണ്ടു മുറി, ഹാള്‍, അടുക്കള, ഒരു ബാത്ത് റൂം എന്നീ സൗകര്യങ്ങളുള്ള വീടാണ് ഭവനം പദ്ധതി പ്രകാരം കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള തോട്ടം തൊഴിലാളികള്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്നത്. ഈ പദ്ധതിയിലേക്ക് സഹകരിക്കുന്നവര്‍ നല്‍കേണ്ടത് 1100 ഡോളര്‍ ആണ്. ബാക്കി തുക ഫൊക്കാന ഭവനം പദ്ധതി കേരള സര്‍ക്കാരിന്റെ ഭവനം ഫൗണ്ടേഷനുമായി സഹകരിച്ചു ക്രമീകരിക്കും. എഛഗഅചഅ യുടെ പേരില്‍ അയക്കേണ്ട ചെക്കുകളുടെ മെമ്മോയില്‍ ഭവനം പ്രോജക്ടട്ട് എന്നും രേഖപ്പെടുതേണ്ടതാണ് . ഈ പദ്ധതിയിലേക്ക് ഭാഗഭാക്കാകുന്നവരെ അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോസ് ആന്‍ഡ് റിസോര്‍ട്‌സില്‍ 2020 ല്‍ നടക്കുന്ന ഫൊക്കാനയുടെ അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ ആദരിക്കുന്നതാണ്. ഇവര്‍ക്ക് ഫൊക്കാന കണ്‍വെന്‍ഷനില്‍ വച്ച് ബഹുമതി പത്രവും ഫലകവും നല്‍കി ആദരിക്കും. അഞ്ചോ അതിലധികമോ വീടുകള്‍ നിര്‍മ്മിക്കാന്‍ മെഗാ സ്‌പോണ്‍സര്‍ഷിപ്പിനു തയാറാകുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും കണ്‍വെന്‍ഷനില്‍ വച്ച് പ്രത്യേക അംഗീകാരവും ആദരവും നല്‍കുന്നതാണ്. ഏറ്റവും കൂടുതല്‍ വീടുകള്‍ക്ക് സ്‌പോണ്‍സര്‍ഷിപ് നല്‍കൂന്ന വ്യക്തിക്കോ സംഘടനക്കോ പ്രത്യേക പുരസ്‌ക്കാരവും നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നു ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി. ജേക്കബുംമറ്റു ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളും നാഷണല്‍ കമ്മിറ്റി അംഗങ്ങളും അറിയിച്ചു.

Continue Reading

Latest News